ഫോണിൽ നിന്നും ഡിലീറ്റായ ഫയലുകൾ തിരികെ എടുക്കാം
മൊബൈൽ ഫോൺ ഒരു ചെറിയ കമ്പ്യൂട്ടർ തന്നെ ആണ് .കോൾ വിളിക്കാൻ മാത്രമല്ല ഇന്ന് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്.പ്രധാനപ്പെട്ട ഫയലുകളും മറ്റും ഇന്ന് സൂക്ഷിക്കുന്നത് മൊബൈൽ ഫോണുകളിലും ക്ലൗഡ് സ്റ്റോറുകളിലും ആണ്.പലപ്പോഴും മൊബൈലിൽ സൂക്ഷിക്കുന്ന ഫോട്ടോകൾ അല്ലെങ്കിൽ ഡോക്യൂമെന്റസ് ഒക്കെ ഡിലീറ്റ് ആയി പോകാറുണ്ട്.ചിലതൊക്കെ അബദ്ധത്തിൽ ഡിലീറ്റ് ആയി പോകുന്നത് ആണെങ്കിൽ ചിലതൊക്കെ ഡിലീറ്റ് ആക്കിയ ശേഷം വേണ്ടിയതായി വരും.ഐഫോണിൽ ഡിലീറ്റ് ആയത് തിരിച്ചെടുക്കാൻ മാർഗ്ഗമൊന്നും ഇല്ല.റീസൈക്കിൾ ബിന്നിൽ 30 ദിവസം വരെ ഉണ്ടാകും.അതിനുള്ളിൽ ആണെങ്കിൽ അവിടെ നിന്നും സെലക്റ്റ് ചെയ്യാം.ആൻഡ്രോയിഡിൽ ഡിലീറ്റ് ആയ ഫയലുകൾ തിരികെ എടുക്കുവാനായി പല മാര്ഗങ്ങളും ഉണ്ട്.അതിനു സഹായിക്കുന്ന കുറച്ചു ടൂളുകൾ ഇന്ന് പരിചയപ്പെടാം.
Restore Image (Super Easy)
ഗൂഗിൾ ആപ്പ് സ്റ്റോറിൽ നിന്നും സൗജന്യമായി ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്ന ഒരു ആപ്പ് ആണിത്. അത്യവശ്യം ഫോണിൽ നിന്നും ഡിലീറ്റ് ആയി പോയ ഫോട്ടോകൾ എല്ലാം ഈ ആപ്പ് ഉപയോഗിച്ച് തിരികെ എടുക്കുവാനായി സാധിക്കും.വലിയ ടെക്നിക്കൽ അറിവ് ഒന്നും ആവശ്യമില്ല.ഏതൊരാൾക്കും സിംപിൾ ആയി ഉപയോഗിക്കുവാൻ സാധിക്കും.
DiskDigger
ഫോണിൽ നിന്നും ഡിലീറ്റ് ആയ ഫയലുകൾ തിരിച്ചെടുക്കുവാൻ സഹായിക്കുന്ന മറ്റൊരു മൊബൈൽ ആപ്പ് ആണിത്.2 വേർഷൻ ആണുള്ളത് ഫ്രീ വേർഷനും പ്രൊ വേർഷനും.ഫ്രീ വേർഷൻ ഉപയോഗിച്ച് ഡിലീറ്റ് ആയ ഫോട്ടോകൾ മാത്രമേ തിരികെ എടുക്കുവാനായി സാധിക്കു.പ്രൊ വേർഷൻ 189 രൂപ നൽകണം.എന്നാൽ ഇത് ഉപയോഗിച്ച് ഫോട്ടോകൾ മാത്രം അല്ല വീഡിയോകളും ഡോകുമെന്റുകളും എല്ലാം തിരികെ എടുക്കുവാനായി സാധിക്കും.പക്ഷെ ഇങ്ങനെ എല്ലാ തരത്തിലും ഉള്ള ഫയലുകൾ തിരികെ എടുക്കണം എങ്കിൽ ഫോൺ റൂട്ട് ചെയ്യേണ്ടത് അനിവാര്യം ആണ്.
ഇതൊന്നും അല്ലെങ്കിൽ ഫോണിൽ ഒരു റീസൈക്കിൾ ബിൻ ആപ്പ് ഇൻസ്റ്റാൾ ചെയ്‌താൽ ഡിലീറ്റ് ആയ അല്ലെങ്കിൽ ആക്കുന്ന ഫയലുകൾ 30 ദിവസം വരെ അവിടെ കിടക്കും.ഇതിനുള്ളിൽ ആവശ്യം വന്നാൽ റിക്കവറി ചെയ്യാനും സാധിക്കും.