ആരാധകർക്കായി മൊബൈൽ ആപ്പുമായി രവീന്ദ്ര ജഡേജ
ആരാധകർക്കായി മൊബൈൽ ആപ്പുമായി രവീന്ദ്ര ജഡേജ.
ഇന്ത്യന്‍ ക്രിക്കറ്റ് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ ആരാധകർക്ക് വേണ്ടി ആപ്പ് പുറത്തിക്കി. ആദ്യമായാണ് ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരം ആരാധകർക്ക് വേണ്ടി ആപ്പ് പുറത്തിറക്കുന്നത്.ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്കേപ്പ് എക്സ് ലിമിറ്റഡ് എന്ന ടെക്ക് കമ്പനിയാണ് ആപ്പ് നിർമിച്ചിരിക്കുന്നത്. നിരവധി ഫീച്ചറുകളോടെയാണ് ഈ ആപ്പ് നിർമാച്ചിരിക്കുന്നത്.
രവീന്ദ്ര ജഡേജയുടെ എല്ലാ വീഡിയോകളും സോഷ്യല്‍ മീഡിയ അപ്ഡേറ്റ്കളും ഒറ്റ പ്ലാറ്റ്ഫോമിൽ കാണാം.ഒപ്പം ഈ ആപ്പിൽ കമന്റുകൽ എഴുതുന്നത് വഴി നിരവധി സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. രവീന്ദ്ര ജഡേജയെ നേരിൽ കാണാൻ അവസരം, രവീന്ദ്ര ജഡേജ പങ്കെടുക്കുന്ന ഇവന്റുകൾക്കുള്ള ടിക്കറ്റ് എന്നിവയെല്ലാം സൗജന്യമായി ലഭിക്കും.കൂടാതെ ഈ ആപ്പൊരു മ്യൂസിക്ക് പ്ലെയറുമായി ഉപയോഗിക്കാം.
1988 ഡിസംബർ ആറിന് ഗുജറാത്തിലെ നാവഗംഗെഡിലാണ് രവീന്ദ്ര ജഡേജയുടെ ജനനം.
ഇന്ത്യക്കായി നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
മലേഷ്യയിൽ വെച്ച് 2008 നടന്ന അണ്ടർ-19 ലോകകപ്പിൽ ഇന്ത്യക്കായി കളിച്ചാണ് ജഡേജയുടെ തുടക്കം.2009 ലും 2010 ലും നടന്ന ട്വന്റി 20 ലോകകപ്പിലും ഇന്ത്യക്കായി ജഡേജ ജേഴ്സി അണിഞ്ഞു. 2013 ലെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ജഡേജ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.