ജനം പട്ടിണി കിടന്ന് മരിക്കുമ്പോൾ നിങ്ങൾ പണക്കാരുടെ കൈകൾ വൃത്തിയാക്കുന്നു
അരിയിൽ നിന്നും ഹാൻഡ് സാനിറ്റൈസർ ഉണ്ടാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി.ഇന്നലെ അധികം വരുന്ന അരിയിൽ നിന്നും സാനിറ്റൈസർ നിർമാണത്തിന് ആവശ്യമായ എഥനോൾ നിർമിക്കാമെന്നു കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.കേന്ദ്ര ഭക്ഷ്യ വകുപ്പിൽ അധികമായി വരുന്ന അരി ഇതിനായി ഉപയോഗിക്കാൻ ആയിരുന്നു തീരുമാനം.ഇതിനെതിരെ ആണ് രാഹുൽ ഗാന്ധിയുടെ വിമർശനം.ട്വിറ്ററിൽ ആയിരുന്നു വിമർശനം രേഖപ്പെടുത്തിയത്.
“രാജ്യത്തെ പാവപ്പെട്ടവർ എപ്പോഴാണ് ഉണരുക ?നിങ്ങൾ പട്ടിണി കിടക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കേണ്ട അരിയിൽ നിന്നും സാനിറ്റൈസർ ഉണ്ടാക്കി സമ്പന്നരുടെ കൈകൾ വൃത്തിയാക്കുകയാണ് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
ലോക്ക്ഡൌൺ മൂലം നിരവധി ആളുകൾ നമ്മുടെ രാജ്യത്ത് പട്ടിണി കിടക്കുമ്പോൾ അരിയിൽ നിന്നും സാനിറ്റൈസർ നിർമാണത്തിനാവശ്യമായ എഥനോൾ ഉണ്ടാക്കുന്നതിനെതിരെ രാജ്യ വ്യാപക പ്രതിക്ഷേധം ആണ് ഉയരുന്നത്.രാഹുൽ ഗാന്ധിയുടെ ട്വീറ്റ് കാണാം.
आख़िर हिंदुस्तान का ग़रीब कब जागेगा? आप भूखे मर रहे हैं और वो आपके हिस्से के चावल से सैनीटाईज़र बनाकर अमीरों के हाथ की सफ़ाई में लगे हैं।https://t.co/5NjoMmsJnK
— Rahul Gandhi (@RahulGandhi) April 21, 2020