രാജ്യത്തെ സാമ്പത്തിക തകർച്ചയുടെ കാരണം കേന്ദ്ര സർക്കാർ
രാജ്യം മുൻപെങ്ങും ഇല്ലാത്ത വിധത്തിലുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോയികൊണ്ടിരിക്കുകയാണ്.ഈ സാമ്പത്തിക തകർച്ചയുടെ പ്രധാന കാരണം കേന്ദ്ര സർക്കാർ ആണെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ.രാജ്യത്തിന്റെ സാമ്പത്തിക തകർച്ചക്ക് കാരണം കണ്ടെത്തി അത് പരിഹരിക്കുന്നതിന് പകരം അവർക്ക് താല്പര്യം അവരുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാൻ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇനിയും വൈകിയിട്ടില്ല.സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്ന ഇന്ത്യൻ എക്കണോമിയെ ഇനിയും കൈ പിടിച്ചു ഉയർത്തുവാൻ സാധിക്കും.എന്നാൽ അതിനു ആരും ശ്രമിക്കുന്നില്ല.ഈ ഒരു അവസരത്തിൽ ഇനിയും ഇന്ത്യൻ എക്കൊണോമി കൂപ്പുകുത്തുവാൻ ഉള്ള ഒരു സാഹചര്യം ആണുള്ളത്.ഇന്ത്യയിലെ മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാളായ രഘുറാം രാജന്റെ ഈ കുറ്റപ്പെടുത്തലുകൾ കേന്ദ്ര സർക്കാരിന് ഒരു തിരിച്ചടി ആയിരിക്കുകയാണ്.
കുറഞ്ഞ ചിലവിൽ ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി
രാഷ്ട്രീയ അജണ്ടകളേക്കാൾ പ്രാധാന്യം നൽകേണ്ടത് സാമ്പത്തിക രംഗത്തെ മുന്നേറ്റത്തിനാണ്.എന്നാൽ ഇപ്പോഴത്തെ കേന്ദ്ര സർക്കാരിന്റെ കാര്യത്തിൽ അത് നേരെ തിരിച്ചാണ്.രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കുവാൻ ആണ് അവർ മുൻഘടന നൽകിയിരിക്കുന്നത്.
രാഷ്ട്രീയ കാര്യങ്ങളിൽ ഊന്നൽ നൽകുകയും സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധിക്കാതെ ഇരിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ അവസ്ഥ വളരെ നിരാശ ഉണ്ടാക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചൈനയെ കേന്ദ്രീകരിച്ചുള്ള ഉത്പാദനം ആയതിനാൽ ആണ് കൊറോണ മൂലം വന്ന സാമ്പത്തിക പ്രതിസന്ധി.ഏതെങ്കിലും ഒരു ഭാഗത്തെ മാത്രം ആശ്രയിച്ചാകരുത് ഉത്പാദനം എന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക തകർച്ചക്ക് കാരണം ആയ കുറച്ചു ഘടകങ്ങൾ ഉണ്ട്.അത് കണ്ടെത്തി പരിഹരിച്ചാൽ സാമ്പത്തിക പ്രതിസന്ധി മറികടക്കുവാനായി സാധിക്കും.എന്നാൽ ഇതിനു കേന്ദ്ര സർക്കാർ ശ്രമിക്കുന്നില്ല എന്നും കുറ്റപെടുത്തി.
ആസ്‌തിയില്ലാതെ 10 ലക്ഷം നൽകുന്ന പദ്ധതി
ഇന്ത്യയുടെ സാമ്പത്തിക വളർച്ച കഴിഞ്ഞ 7 വർഷത്തേതിൽ ഏറ്റവും കുറവ് ആണെന്നാണ് കേന്ദ്ര സർക്കാർ തന്നെ പുറത്തു വിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ജിഡിപി യിൽ ഇത്രയും ഇടിവ് സംഭവിക്കുന്നത് ഇത് ആദ്യം ആണ്.
രണ്ടാം മോഡി സർക്കാരിന്റെ നയങ്ങൾ ആണ് ഈ തിരിച്ചടി നേടുവാനുള്ള പ്രധാന കാരണം.ബ്ലൂം ബെർഗ് ടീവി ക്ക് നൽകിയ അഭിമുഖത്തിൽ ആണ് രഘുറാം രാജൻ ഇക്കാര്യങ്ങൾ പറഞ്ഞത്.