ഇനി അത്താഴത്തിന്ചപ്പാത്തിക്കൊപ്പം സ്പെഷ്യൽ പൊട്ടെറ്റോ മസാല
ഡയബറ്റിക്ക് രോഗികൾ നാൾക്ക് നാൾ വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ അത്താഴത്തിന് ചോറിന്റെ സ്ഥാനത്ത് ചപ്പാത്തി കയറിയിരുന്നിട്ട് നാളിതേറേ ആയിട്ടുണ്ട്. എന്നും ഉണക്ക ചപ്പാത്തി കഴിച്ചിട്ട് മടുത്തു എന്ന സ്ഥിര പല്ലവിക്ക് തൽക്കാലം നമുക്ക് വിടപറയാം. എന്നാ iron ലും ,vit_c യിലും സംമ്പുഷ്ടമായ ഉരുളൻകിഴങ്ങൾ പരീക്ഷിച്ചാലോ. ഇതിലാകുമ്പോൾ ആവിശ്യത്തിന് potassium, phosphorus and magnesium തുടങ്ങിയവയും അടങ്ങിയിട്ടുണ്ട് താനും.
എന്നാൽ ഇത് കൊണ്ട് തന്നെ അത്താഴം കളറാക്കാം. വീട്ടിലെ എല്ലാവർക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഈ വിഭവത്തിന് ഏതാണ്ട് ചിക്കൻ വിഭവത്തിന്റെ രുചിയാണ്.
* ആവിശുമുള്ളവ:
>ഉരുളൻ കിഴങ്ങ് – കാൽക്കിലോ
> സവാള – കാൽക്കിലോ
> മുളക് പൊടി – അര ടീസ്പൂൺ
> മല്ലി പൊടി – ഒന്നര ടീസ്പൂൺ
> കുരുമുളക് പൊടി – ആവിശ്യത്തിന്
> വെളുത്തുള്ളി – 5 ,6 കഷ്ണം
> ഇഞ്ചി – ഒരു വലിയ കഷ്ണം
> പച്ചമുളക് – രണ്ടെണ്ണം
> കറിവേപ്പില – രണ്ട് തണ്ട്
> എണ്ണ – വറക്കാൻ പാകത്തിന്
> തേങ്ങ – കാൽക്കപ്പ്
> ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം:
ഉരുളൻ കിഴങ്ങും ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കുക.ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള വഴറ്റുക, ഇത് വഴറ്റി വരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വീണ്ടും വഴറ്റിയെടുക്കുക. ശേഷം നേരത്തെ കുക്കറിൽ വേവിച്ച ഉരുളൻ കിഴങ്ങ് വഴറ്റി വെച്ചിട്ടുള്ള കൂട്ടിലേക്ക് ചേർക്കുക. ഇതിലേക്ക് മുളക് പൊടി, മഞ്ഞൾ പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ശേഷം തേങ്ങയും കറിവേപ്പിലയും ചേർക്കാവുന്നതാണ്.