CAA മാത്രമല്ല പൗരത്വ രജിസ്റ്ററും കേരളത്തിൽ നടപ്പിലാക്കില്ല
CAA കൂടെ ഒരുക്കിയിരിക്കുന്ന ഒരു ചതിക്കുഴി ആണ് ദേശീയ പൗരത്വ രജിസ്റ്റർ.സെന്സസിനൊപ്പം പൗരത്വ രജിസ്റ്റർ കൂടി തയ്യാറാക്കാൻ ആണ് കേന്ദ്രത്തിന്റെ നിർദേശം.CAA മാത്രമല്ല ദേശീയ പൗരത്വ രജിസ്റ്ററും കേരളത്തിൽ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കൊച്ചിയിൽ കൃതി പുസ്തകോത്സവത്തിൽ ‘ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ സംസാരിക്കുമ്പോൾ ആണ് ആദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
സാധാരണ സെൻസസ് എടുക്കുവാൻ കേരളം തയാറാണ്.എന്നാൽ ദേശീയ ജന സംഖ്യാ രജിസ്റ്ററിന്റെ ഭാഗമായുള്ള കണക്കെടുപ്പ് കേരളത്തിൽ നടത്തില്ല എന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.ഉദ്യോഗസ്ഥർക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.കേരളത്തിലെ ജനങ്ങൾക്ക് ഇതിനെപറ്റി യാതൊരുവിധ ആശങ്കയും വേണ്ട
.ഇത്തരം കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ നിന്നും കേന്ദ്രത്തെ പിന്തിരിപ്പിക്കാൻ ശക്‌തമായ പ്രക്ഷോപം ഉയരേണ്ടതുണ്ട്.എല്ലാവരുടെയും ഒത്തൊരുമ ആണ് ഇതിനായി വേണ്ടത്.പൗരത്വ നിയമം മുസ്ലിങ്ങൾക്ക് എതിരെ മാത്രമുള്ള ഒരു പ്രശ്നം അല്ല ,ഇതിലൂടെ മത നിരപേക്ഷതയും ഭരണഘടനയും ആണ് തകർക്കപെടുന്നത്.മുഖ്യമന്തി ഫേസ്ബുക് പേജിലൂടെ പങ്കുവെച്ച പോസ്റ്റിന്റെ പൂർണമായ രൂപം ചുവടെ നൽകുന്നു