പ്രാവുകൾ പറന്നു കയറിയത് ഫ്ളൈറ്റിനുള്ളിൽ
പറന്നു പറന്നു രണ്ടു പ്രാവുകൾ അവസാനം ചെന്ന് കയറിത് അഹമ്മദാബാദിൽ നിന്നും ജയ്‌പൂരിലേക്ക് പുറപ്പെടാനിരുന്ന ഗോ എയര്‍ ജി8702 എന്ന വിമാനത്തിലേക്ക്.പിന്നെ കുറെ നേരം പുറത്തു കടക്കുവാനാകാതെ 2 പ്രാവുകളുടെയും ചുറ്റിക്കളി ആയിരുന്നു വിമാനത്തിനുള്ളിൽ.
ജയ്പൂരിലേക്ക് ടേക്ക് ഓഫ് ചെയ്യും മുൻപ് അഹമ്മദാബാദ് എയർപോർട്ടിൽ ആയിരുന്നു നാടകീയ സംഭവം അരങ്ങേറിയത്.ടേക്ക് ഓഫിന് മുൻപ് ആയതിനാൽ വൻ ദുരന്തം ഒഴിവായി.
പുകപറക്കുന്ന ഐസ് ക്രീം അപകടകാരിയോ
ടേക്ക് ഓഫിന് മുൻപ് രണ്ടിനെയും പിടിച്ചു പുറത്താക്കി എങ്കിലും യാത്രക്കാരെയും ഫ്ലൈറ്റ് ക്രൂവിനെയും കുറെ നേരം വട്ടം ചുറ്റിക്കുവാൻ പ്രാവുകൾക്ക് സാധിച്ചു.മാത്രമല്ല ഫ്ലൈറ്റ് പുറപ്പെടേണ്ടിയിരുന്ന സമയവും ഇത് മൂലം വൈകി.പുറപ്പെടേണ്ടിയിരുന്ന സമയത്തേക്കാളും അരമണിക്കൂർ വൈകി ആണ് വിമാനം പുറപ്പെട്ടത്.
ഹോം ലോൺ എടുക്കാതെ എങ്ങനെ വീട് പണിയാം
പ്രാവുകളെ പിടിക്കുവാൻ യാത്രക്കാരും ക്യാബിൻ ക്രൂവും ആവുന്നത്ര നോക്കിയെങ്കിലും നടന്നില്ല.അവസാനം വിമാനത്തിന്റെ ഡോർ തുറന്നാണ് രണ്ടിനെയും പുറത്താക്കിയത്.ഏതോ യാത്രക്കാരൻ ഈ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടു കൂടി ആണ് പുറംലോകം ഇത് അറിയുന്നത്.എന്തയാലും ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
നിങ്ങളും കൂടി എന്തായാലും വീഡിയോ ഒന്ന് കണ്ടു നോക്കൂ