ഫോട്ടോയിലെ അനാവശ്യ വസ്തുക്കൾ റിമൂവ് ചെയ്യാം

മൊബൈലിൽ ഫോട്ടോ എടുക്കുവാൻ എല്ലാവർക്കും ഇപ്പോൾ താല്പര്യമാണ്.മാത്രമല്ല ക്യാമറകൾ വെല്ലുന്ന സ്പെസിഫിക്കേഷനുകൾ ആണ് ഇപ്പോൾ മൊബൈൽ കാമറയ്ക്ക് ഉള്ളത്.മൊബൈലിൽ ഫോട്ടോ എടുക്കുമ്പോൾ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് നമ്മൾ എടുക്കുന്ന ഫോട്ടോയിൽ അനാവശ്യ വസ്തുക്കൾ കടന്നു വന്നു ഫോട്ടോയുടെ ഭംഗി നശിപ്പിക്കുന്നത്.

Advertisement

ഉദാഹരണത്തിന് റോഡിലൂടെ പോകുന്ന മറ്റു ആളുകൾ ,വാഹനങ്ങൾ ,ഇലക്ട്രിക്ക് ലൈനുകൾ പോസ്റ്റുകൾ അങ്ങനെ നിരവധി വസ്തുക്കൾ നമ്മുടെ ഫോട്ടോയിലേക്ക് കടന്നു വരുന്നു.ഫോട്ടോഷോപ്പും സ്വന്തമായി കമ്പ്യൂട്ടറും ഉള്ളവർക്ക് വളരെ വേഗത്തിൽ ഇത് എഡിറ്റ് ചെയ്തു കളയാൻ സാധിക്കും.എന്നാൽ ഇപ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച് തന്നെ ഏതൊരാൾക്കും ഫോട്ടോയിലേക്ക് വന്ന അനാവശ്യ വസ്തുക്കൾ റിമൂവ് ചെയ്യാം.

photo eraser : remove unwanted objects എന്ന മൊബൈൽ ആപ്പ് ആണ് ഇതിനു നമ്മെ സഹായിക്കുന്നത്.ഇതൊരു സൗജന്യ മൊബൈൽ ആപ്പ് ആണ് .ഇതുപയോഗിച്ചു ഏതൊരാൾക്കും ഫോട്ടോയിലെ അനാവശ്യ വസ്തുക്കൾ റിമൂവ് ചെയ്യാനായി സാധിക്കും.ഏറ്റവും മികച്ച ഫോട്ടോ കട്ടിങ് ടെക്‌നോളജി ആണ് ഈ ആപ്പിൾ ഉപയോഗിച്ചിരിക്കുന്നത്.

ഡൌൺലോഡ് 

ആപ്പ് ഡൌൺലോഡ് ചെയ്തു ഓപ്പൺ ചെയ്യുക .എന്നിട്ട് ഫോട്ടോ സെലക്ട് ചെയ്ത് ഇറേസർ ടൂൾ ഉപയോഗിച്ച് അനാവശ്യ വസ്തുക്കൾ ഫോട്ടോയിൽ നിന്നും റിമൂവ് ചെയ്യാം.അതിനു ശേഷം ഗോ എന്ന ബട്ടൺ ക്ലിക്ക് ചെയ്തു സെക്കൻഡുകൾ കൊണ്ട് ഇമേജ് പ്രോസസ്സ് ചെയ്തു പുതിയ ഫോട്ടോ ആക്കി മാറ്റാം.

നിങ്ങളുടെ ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ട് പോലും ഈ ആപ്പ് ഉപയോഗിച്ച് മാറ്റുവാനായി സാധിക്കും എന്നതാണ് ഈ ആപ്പിന്റെ മറ്റൊരു പ്രതേകത.ഡൌൺലോഡ് ചെയ്യാനുള്ള ഓപ്‌ഷൻ മുകളിൽ നൽകിയിട്ടുണ്ട്.