എല്ലാവരും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക ,പോലീസ് നടപടി നേരിട്ട യുവാവിന്റെ പുതിയ വീഡിയോ
കാറിൽ പഴം വാങ്ങുവാനായി പോയപ്പോൾ പോലീസ് തടയുന്ന വീഡിയോ നിങ്ങൾ എല്ലാവരും തന്നെ കണ്ടു കാണുമല്ലോ.ആ വീഡിയോയിൽ ഉള്ള നടപടി നേരിട്ട യുവാവും നടപടി എടുത്ത സിഐ യും കൂടി ഒരുമിച്ചുള്ള ഒരു വീഡിയോ കൂടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.
Advertisement
തക്കതായ കാരണം ഇല്ലാതെ ആണ് പുറത്തിറങ്ങിയത് എന്നും എല്ലാവരും പോലീസും ഗവർമെന്റും പറയുന്നത് അനുസരിക്കണം എന്നും നടപടിക്ക് ഇരയായ ആനന്ദ പദ്മനാഭൻ എന്ന യുവാവ് പുതിയ വീഡിയോയിൽ പറയുന്നു.
വ്യക്തമായ ഒരു കാരണം ഇല്ലാഞ്ഞതിനാൽ ആണ് യുവാവിനെതിരെ നടപടി എടുത്തത് എന്നും അതിനു ശേഷം കൃത്യമായ നടപടി എടുത്തു വിട്ടയച്ചു എന്നും പാരിപ്പളി സിഐ പറഞ്ഞു.ഈ ലോക്ക് ഡൌൺ കാലത്ത് സർക്കാരും പോലീസും പറയുന്നത് ഗൗവരവമായി തന്നെ എടുത്തു അനുസരിക്കണം എന്നും സിഐ യും പറഞ്ഞു.
ഇരുവരും ഒരുമിച്ചു ഫേസ് ബുക്കിൽ ലൈവിൽ എത്തിയാണ് ഇക്കാര്യങ്ങൾ പങ്കു വെച്ചത്.
സിഐ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും കാറിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറാകാതിരുന്ന യുവാവിനെ ബലം പ്രയോഗിച്ചാണ് പിടിച്ചുകൊണ്ടുപോയത്. പൊലീസിന്റെ നടപടിയും യുവാവിന്റെ നടപടിയും ഒരു പോലെ വിമർശനത്തിനിടയാക്കിയിരുന്നു.