മുളക് കൃഷി: വീട്ടിൽതന്നെ പച്ചമുളക് കാടുപോലെ വളർത്താം.
മുളക് എല്ലാ വീടുകളിലും നിത്യ ഉപയോഗസാധനമാണ്.ദൈനംദിന അടുക്കളയിൽ നാം ആശ്രയിക്കുന്ന മുളക് ,വീട്ടിൽ തന്നെ കൃഷി ചെയ്യാവുന്നതാണ്.പക്ഷേ,കൃത്യമായ പരിചരണമില്ലെങ്കിൽ മുളകിന് മുരടിപ്പ് വരുവാനും,തുടർന്ന് ചെടി നശിച്ചു പോകുവാനും പച്ചമുളക് വിളവ് നൽകാതിരിക്കാനും കാരണമാകുന്നു. ഒന്നു രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് മുളക് ചെടിയുടെ മുരടിപ്പ് മാറ്റുവാനും അവ സമൃദ്ധമായി വിളവെടുക്കാനും വീട്ടിൽ തന്നെ സാധിക്കും . ആദ്യപടിയായി എല്ലാവരും ശ്രദ്ധിക്കേണ്ടത് മുളക് വിത്തുകൾ തിരഞ്ഞെടുക്കുമ്പോഴാണ്. നല്ലയിനം കരുത്തുള്ള ചെടി വളരുന്ന വിത്തുകൾ എങ്ങനെ തിരഞ്ഞെടുക്കാമെന്ന് നോക്കാം.
പച്ചമുളകിലെ പ്രധാന ഇനങ്ങളിൽപ്പെടുന്നവയാണ് ജ്വാലാമുഖി ,ജ്വാലസഖീ, ഉജ്ജ്വല, അനുഗ്രഹ മുതലായവ. ഇവയിൽത്തന്നെ നമുക്ക് ഇഷ്ടപ്പെട്ട ഇനങ്ങൾ തിരഞ്ഞെടുത്തതിനുശേഷം വിത്തുകളിൽ സ്യൂഡോമോണസ് പുരട്ടി വയ്ക്കുകയോ, വിത്തുകൾ കിഴികളാക്കി സ്യൂഡോമോണസിൽ ഇട്ടുവയ്ക്കുകയോ ചെയ്യാം. തയ്യാറാക്കി വെച്ചിരിക്കുന്ന ഗ്രോബാഗിൽ വിത്തിനങ്ങൾ പാകാവുന്നതാണ്. ചെറുതായി മുളച്ചു വന്നതിനുശേഷം കരുത്തുള്ള ഇനങ്ങൾ മാത്രം പറിച്ചുനടാം.മണ്ണിൽ അഥവാ ഗ്രോബാഗിലാണ് തൈ നടുന്നതെങ്കിൽ ,ഓരോ മുളക് ചെടികൾ തമ്മിലും ഒന്നര അടിയോളം അകലം പാലിക്കാൻ ശ്രദ്ധിക്കണം. ഏകദേശം ഒരു മാസത്തോളമായി വളർന്ന കരുത്തുള്ള തൈകളാണ് ഇപ്രകാരം മാറ്റി പറിച്ചു നടുന്നതിന് വേണ്ടി ഉപയോഗിക്കാൻ.
മുളക് നടുന്നതിനു മുൻപ് ചേർക്കേണ്ട വളക്കൂട്ട്.
കുമ്മായം
ചാണകപ്പൊടി
ആട്ടിൻകാട്ടം /കോഴിക്കാഷ്ടം ചകിരിച്ചോറ്
വേപ്പിൻ പിണ്ണാക്ക്
എല്ലുപൊടി
മുളകിന് ഏറ്റവും അത്യാവശ്യമായി ലഭിക്കേണ്ട ഘടകങ്ങളിലൊന്ന് സൂര്യപ്രകാശമാണ് . അതിനാൽ സൂര്യപ്രകാശം നേരിട്ട് എത്തുന്ന ഭാഗങ്ങളിൽ ,മെയ്-ജൂൺ മാസങ്ങളിൽ ചെടി നടുന്നതായിരിക്കും ഏറ്റവും ഉത്തമം .വളം തയ്യാറാക്കുമ്പോൾ കുമ്മായമാണ് ഇവയിൽ ഏറ്റവും പ്രധാനി.അടുത്ത ഘട്ടമാണ് പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് .കരുത്തേറിയ മുളകുചെടി നമുക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ഇവയ്ക്ക് മുരടിപ്പുവരാൻ സാധ്യതയുള്ളതിനാൽ ചെയ്യാവുന്ന ഒരു പ്രതിവിധിയാണ് ഇന്നിവിടെ അവതരിപ്പിക്കുന്നത്. താഴെ കാണുന്ന വീഡിയോയിൽ എങ്ങനെ ഒറ്റദിവസംകൊണ്ട് പച്ചമുളക് ചെടിയുടെ മുരടിപ്പ് മാറ്റി നല്ല ഇലകളോടുകൂടിയതും നല്ല വിളവോകൂടിയും മുളകുകൃഷി ചെയ്യാം എന്ന് നമുക്ക് നോക്കാം .