ഹൃദയമില്ലാത്ത കേന്ദ്ര സർക്കാർ പരാജയപെട്ടു ,പി ചിദംബരം കേന്ദ്ര സർക്കാരിനോട് 2 ചോദ്യങ്ങൾ
കോവിഡിന്റെ പശ്ചാത്തലത്തിൽ ദുരിതത്തിലായ ജനങ്ങൾ കയ്യിൽ പണമില്ലാത്തത് മൂലം തെരുവിൽ സൗജന്യ ഭക്ഷണത്തിനു വേണ്ടി കൈ നീട്ടുന്ന അവസ്ഥയാണ് ഉള്ളത് എന്ന് മുൻ ധന മന്ത്രി പി ചിദംബരം .ഇത്തരം ഒരു അവസ്ഥയിൽ ഹൃദയമില്ലാത്ത സർക്കാരിന് മാത്രമേ ഒന്നും ചെയ്യാതിരിക്കാൻ സാധിക്കൂ.ദുരിതത്തിലായവർക്ക് സൗജന്യ ഭക്ഷണവും പണവും നല്കണം എന്നും പി ചിദംബരം അഭിപ്രായപ്പെട്ടു.ട്വിറ്ററിൽ ആണ് അദ്ദേഹം തന്റെ വിമർശനങ്ങൾ കുറിച്ചത്.
പാവപെട്ട കുടുബങ്ങൾക്ക് ആവശ്യത്തിന് പണം കൈമാറി അവരെ പട്ടിണിയിൽ നിന്ന് രക്ഷിക്കാനും അവരുടെ അന്തസ്സ് സംരക്ഷിക്കാനും കേന്ദ്ര സർക്കാരിന് എന്തുകൊണ്ട് കഴിയുന്നില്ല?കേന്ദ്ര സർക്കാരിന് എന്തുകൊണ്ട് പാവങ്ങൾക്ക് ധാന്യമെത്തിക്കാൻ സർക്കാരിന് സാധിക്കുന്നില്ല?ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് 77 ദശലക്ഷം ടൺ ധാന്യത്തിന്റെ ഒരു ചെറിയ ഭാഗം പാവപ്പെട്ട കുടുംബങ്ങൾക്ക് വിതരണം ചെയ്യാൻ കഴിയുന്നില്ല? ഇത്തരം ധാർമികമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ പ്രധാനമന്ത്രി മോദിയും ധനമന്ത്രി നിർമല സീതാരാമനും പരാജയപെട്ടു എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.