കെട്ടിടങ്ങളുടെ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് മിനിറ്റുകൾക്കുളിൽ ഓൺലൈനിലൂടെ
പണ്ടൊക്കെ ഗവർമെന്റുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾക്ക് ഓഫീസുകൾ ദിവസേന കയറി ഇറങ്ങണമായിരുന്നു. പിന്നീട് അക്ഷയ സെന്ററുകൾ വന്നു ,അവിടെ പോയി ഓൺലൈനിലൂടെ കാര്യങ്ങൾ ചെയ്യാം എന്ന അവസ്ഥ വന്നു.എന്നാൽ അക്ഷയ സെന്ററുകളിൽ സർവീസ് ചാർജ് നൽകണം ,എന്ന് മാത്രമല്ല പലപ്പോഴും പല അക്ഷയ സെന്ററുകളിലെയും സ്റ്റാഫുകളുടെ പെരുമാറ്റം നമുക്ക് ഇഷ്ടമല്ലാതെ വരുകയും ചെയ്യുന്ന അവസ്ഥ വന്നു .അവരെ പറഞ്ഞിട്ട് കാര്യമില്ല ,ദിവസം നൂറുകണക്കിന് ആളുകളെ മാനേജ് ചെയ്യേണ്ട അവസ്ഥ വരുമ്പോൾ ഏതൊരു മനുഷ്യനും ചിലപ്പോൾ ക്ഷമ കെട്ടു എന്ന് വരാം.പിന്നീട് ജിയോ വന്നു ,എല്ലാരുടെയും മൊബൈലിൽ ഇന്റർനെറ്റ് ആയി ,ഡിജിറ്റൽ ഇന്ത്യ വന്നു .ഇതോടെ പല ഗവർമെന്റ് സേവനങ്ങളും നമുക്ക് തനിയെ ഓൺലൈനിൽ ചെയ്യാം എന്ന അവസ്ഥ വന്നു.
ഭൂ നികുതി ,വസ്തു നികുതി ,കറണ്ട് ചാർജ് ,ജനന സർട്ടിഫിക്കറ്റ് ,ആധാർ ,ഡ്രൈവിങ് ലൈസൻസ് ,അങ്ങനെ നിരവധി രേഖകളും സേവനങ്ങളും ഇന്നിപ്പോൾ ഓൺലൈനിൽ ലഭ്യമാണ് .പലർക്കും ഇത് അറിയാം എങ്കിലും ഇപ്പോഴും ഈ സേവനങ്ങൾക്കായി ഗവര്മെന്റ്റ് ഓഫീസിൽ തന്നെ നേരിട്ട് പോകുന്നവർ ആണ് അധികവും.നമുക്ക് നമ്മുടെ വീടിന്റെ അല്ലെങ്കിൽ മറ്റു കെട്ടിടങ്ങൾ ആയിക്കോട്ടെ അതിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് വാട്ടർ കണക്ഷൻ എടുക്കാനും ,കറണ്ട് കണക്ഷൻ എടുക്കുവാനും ഒക്കെ വേണ്ടി വരും .ഇതിപ്പോൾ നമുക്ക് മിനിറ്റുകൾക്കുള്ളിൽ ഓൺലൈനിലൂടെ തന്നെ എടുക്കുവാനായി സാധിക്കും .അതെങ്ങനെ എന്ന് നോക്കാം.
- www.tax.lsgkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
- റൈറ്റ് സൈഡിൽ നിന്നും ജില്ലാ സെലക്റ്റ് ചെയ്യുക
- കോർപറേഷൻ ,മുൻസിപ്പാലിറ്റി ,പഞ്ചായത്ത് ആണോ എന്ന് സെലക്റ്റ് ചെയ്‌ത് സേർച്ച് ബട്ടൺ അമർത്തുക
- അപ്പോൾ വരുന്ന ലിസ്റ്റിൽ നിങ്ങളുടെ പഞ്ചായത്ത് ,കോർപറേഷൻ ,മുനിസിപ്പാലിറ്റി ഉണ്ടോ എന്ന്നോക്കി ഉണ്ടെങ്കിൽ സെലക്റ്റ് ചെയ്യുക
- അപ്പോൾ നിങ്ങളുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ ഓൺലൈനായി ലഭ്യമായ സർവീസുകൾ ലഭിക്കും
- അതിൽ ഓണര്ഷിപ്പ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത് സെലക്റ്റ് ചെയ്യുക
- എന്നിട്ട് നിങ്ങളുടെ വീട്ട് നമ്പർ പോലുള്ള ഡീറ്റെയിൽസ് നൽകി ഓണര്ഷിപ്പ് സർട്ടിഫിക്കറ്റ് സെർച്ഛ് ചെയ്യുക
- നിലവിലുള്ള ഏറ്റവും പുതിയ വസ്തു നികുതി അടച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക
- അവിടെ നിന്നും നിങ്ങൾക്ക് വീടിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് എടുക്കാം
കൂടുതൽ മനസ്സിലാക്കാനായി ഈ വീഡിയോ കാണാം.