ഡൽഹി പോലീസിനെതിരെ ആഞ്ഞടിച്ചു മുൻ ദില്ലി പോലീസ് മേധാവി
പോലീസ് തലപ്പത്തു ഞാൻ ആയിരുന്നെങ്കിൽ വിദ്വേഷ പരാമർശം നടത്തിയതിനു കപിൽ മിശ്രയും അനുരാഗ് താക്കൂറും അടങ്ങുന്ന ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തേനെ എന്ന് മുൻ ദില്ലി പോലീസ് മേധാവി പറഞ്ഞു.
വിദ്വേഷ പരാമർശങ്ങൾക്ക് പിന്നാലെ ആണ് ഡൽഹിയിൽ കലാപം പൊട്ടി പുറപ്പെട്ടത്.എന്നിട്ടും നേതാക്കളെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ദില്ലി പോലീസ് ചെയ്തില്ല.പകരം അവരുടെ കൂടെ നിൽക്കുന്ന തരത്തിലുള്ള നിലപാട് ആണ് സ്വീകരിച്ചത്.
പ്രമേഹം നിയന്ത്രിക്കാം
ബിജെപി നേതാവ് കപിൽ മിശ്ര വിദ്വേഷ പ്രസംഗം നടത്തുമ്പോൾ ദില്ലി ഡിസിപി സ്ഥലത്തു ഉണ്ടായിട്ടു പോലും നടപടി എടുത്തില്ല എന്നും മുൻ പോലീസ് ഡിജിപി പറഞ്ഞു.പോലീസ് വർഗീയതയ്ക്ക് കൂട്ട് നിൽക്കുന്നതിൽ തനിക്ക് ആശങ്ക ഉണ്ട്.സോഷ്യൽ മീഡിയയിൽ അക്രമവുമായി ബന്ധപെട്ടു നിരവധി വീഡിയോകൾ ഉണ്ട്.ഇതിൽ നിന്നൊക്കെ അക്രമംനടക്കുമ്പോൾ പോലീസ് ഒന്നും ചെയ്യാതെ നോക്കി നിൽക്കുന്നതായി ബോധ്യമാണ്.
പ്രവാസികൾക്ക് ജീവിതകാലം മുഴുവൻ പെൻഷൻ
ഡിസിപി യോട് ഇതിനെപറ്റി വിഷദീകരണം തേടണം ,അതിൽ പരാചയപെട്ടാൽ സസ്‌പെൻഡ് ചെയ്യണം എന്ന് മുൻ ദില്ലി പോലീസ് മേധാവി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു