പ്രവാസികൾക്ക് സഹായത്തിനായി നോര്‍ക്ക ആരംഭിച്ച ഹെല്‍പ്പ്‌ലൈൻ നമ്പരുകള്‍
കൊറോണയുടെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ ഉള്ള പ്രവാസി മലയാളികൾക്ക് സഹായങ്ങൾ നൽകുന്നതിനായി നോർക്ക ഹെല്പ് ലൈൻ നമ്പറുകൾ ആരംഭിച്ചു.ഒമാന്‍, യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ ആണ് നിലവിൽ സഹായങ്ങൾ നൽകുന്നതിനായി ഹെല്പ് ലൈൻ നമ്പറുകൾ ആരംഭിച്ചത്.പ്രതിസന്ധിക്കിടയിലും പ്രവാസികളെ ഒറ്റപെടുത്താതെ അവർക്ക് സഹായ സേവനങ്ങൾ നൽകണം എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.അതിനെ തുടർന്നാണ് നോർക്കയുടെ നടപടി.
കോവിഡ് -19 പശ്ചാത്തലത്തിൽ പ്രവാസി മലയാളികൾക്കായി ഒമാനിൽ രൂപീകരിച്ച നോർക്ക ഹെൽപ്പ് ഡെസ്ക് നമ്പറുകൾ.
കോവിഡ് -19 പശ്ചാത്തലത്തിൽ പ്രവാസി മലയാളികൾക്കായി ബഹ്റൈനിൽ രൂപീകരിച്ച നോർക്ക ഹെൽപ്പ് ഡെസ്ക് നമ്പറുകൾ.
കോവിഡ് -19 പശ്ചാത്തലത്തിൽ പ്രവാസി മലയാളികൾക്കായി യു.എ.ഇയിൽ രൂപീകരിച്ച നോർക്ക ഹെൽപ്പ് ഡെസ്ക് നമ്പറുകൾ.
കോവിഡ് -19 പശ്ചാത്തലത്തിൽ പ്രവാസി മലയാളികൾക്കായി ഖത്തറിൽ രൂപീകരിച്ച നോർക്ക ഹെൽപ്പ് ഡെസ്ക് നമ്പറുകൾ.
പ്രവാസികൾക്ക് ഓൺലൈൻ വഴി മെഡിക്കൽ സേവനങ്ങൾ നൽകുന്ന പദ്ധതിക്കും തുടക്കമിട്ടിരുന്നു .ഫോണിലൂടെ പ്രവാസികൾക്ക് നാട്ടിലുള്ള ഡോക്ടറുമാരുമായി സംസാരിക്കാം.
ഇന്ത്യൻ സമയം ഉച്ചക്ക് രണ്ടുമണി മുതൽ വൈകിട്ട് ആറുവരെ ആണ് ടെലിഫോണിലൂടെ ഡോക്ടറുടെ സേവനം ലഭ്യമാവുക.മലയാളി പ്രവാസികൾ കൂടുതൽ ഉള്ള രാജ്യങ്ങളിൽ വിധസംഘടനകളുമായി ചേർന്ന് അഞ്ചു കോവിഡ് ഹെല്പ് സെന്ററുകളും നോർക്ക തുടങ്ങിയിട്ടുണ്ട്.നിലവിൽ ലഭിക്കുന്നത് ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓർത്തോ, ഇ.എൻ.ടി.ഒഫ്താൽമോളജി വിഭാഗം ഡോക്ടർമാരുടെ സേവനമാണ്.