ഫർള് , സുന്നത്ത്, മയ്യിത്ത് തുടങ്ങിയ എല്ലാ നിസ്കാരത്തെ കുറിച്ചും, അതിൽ ഓതുന്ന സൂറത്തുകളെ പറ്റിയും അറിയാം

ഒരു മുസ്‌ലിമിന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് നിസ്കാരം. ജീവിതശൈലിയിലും പ്രവർത്തനങ്ങളിലും ഇതിന് ഒരു പ്രധാന പങ്കുണ്ട്. ആളുകൾക്ക് നിസ്കാര സമയമാവുമ്പോൾ എവിടെയും നിസ്കാരം നിർവഹിക്കാൻ കഴിയും. എന്നാൽ പ്രധാന കാര്യം ആളുകൾക്ക് നിസ്കാരത്തെ പറ്റി കൃത്യമായ ധാരണ ഉണ്ടാവണം എന്നതാണ്.പലരും നിസ്കരിക്കുന്നുണ്ട് എങ്കിലും ശരിയായ രീതിയിൽ ആയിരിക്കില്ല പലപ്പോഴും നിർവ്വഹിക്കുന്നത്. നിസ്കാരത്തിനു ഒരു പൂർണ്ണ രൂപം ഉണ്ട് .അത് മനസ്സിലാക്കി വേണം നിർവഹിക്കാൻ.ഇന്നിപ്പോൾ ഇന്റർനെറ്റിന്റെ ലോകത്ത് വളരെ എളുപ്പത്തിൽ ഇതൊക്കെ പഠിച്ചെടുക്കാം.യൂട്യൂബിൽ ഒക്കെ ഇത് സംബന്ധിച്ചു നിരവധി വീഡിയോകൾ ഉണ്ട്.ഇത് കൂടാതെ ഇതിനു വേണ്ടി മാത്രമായി മൊബൈൽ ആപ്പുകൾ വരെ ഉണ്ട് .അത്തരത്തിൽ ഒരു ആപ്പ് ഇന്ന് പരിചയപ്പെടാം.

Advertisement

Niskaarangal-Malayalam

Niskaarangal-മലയാളം എന്ന് തന്നെ ആണ് ഈ ആപ്പിന്റെ പേര്.നിസ്കാരത്തിന്റെ പൂർണ്ണ രൂപം ,സുന്നത് നിസ്കാരങ്ങൾ ,ജുമുഅ നമസ്കാരം ,മയ്യിത്ത് നമസ്കാരം ,ജമാഅത് നമസ്കാരം ,തസ്ബീഹ് നമസ്കാരം ,ഗ്രഹണ നമസ്കാരം , പെരുന്നാൾ നമസ്കാരം എന്നിങ്ങനെ പല വിധത്തിലുള്ള നിസ്കാരങ്ങൾ ഉണ്ട് .ഇതിനെ പറ്റിയുള്ള എല്ലാ വിശദമായ വിവരങ്ങളും അടങ്ങിയതാണ് ഈ മൊബൈൽ ആപ്പ്.

ഡൌൺലോഡ് 

ADHI APPS എന്ന കമ്പനി ആണ് ഈ മൊബൈൽ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത് .ഏകദേശം 10000 ൽ  അധികം ആളുകൾ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്.ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോൾ , ഇന്റർനെറ്റ് കണക്ഷന്റെ സഹായത്തോടെ ആണ് വിവരങ്ങൾ ലോഡ് ചെയ്യുന്നത്.

മലയാളത്തിലെ നിസ്‌കരങ്ങളുടെ ഉദ്ധരണികൾ ഇതിൽ അടങ്ങിയിരിക്കുന്നു. മയ്യത്ത് , തസ്ബീ നിസ്കരം എന്നിവയുടെ സമ്പൂർണ്ണ ഗൈഡും ഇതിൽ ലഭ്യമാണ് . സേർച്ച് ഓപ്ഷനുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഏത് നിസ്കാരവും തിരയാൻ കഴിയും. ആപ്ലിക്കേഷനിൽ നിന്ന് വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, മെയിൽ മുതലായ ഏതെങ്കിലും സോഷ്യൽ മീഡിയയിലേക്ക് നിങ്ങൾക്ക് നേരിട്ട് വിവരങ്ങൾ ഷെയർ ചെയ്യുവാനും സാധിക്കും. നിങ്ങൾക്ക് ആപ്ലിക്കേഷനിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, ഒരു മെയിൽ അയച്ചുകൊണ്ട് നിങ്ങൾക്ക് അപ്ലിക്കേഷൻ ഡവലപ്പർമാരുമായി ബന്ധപ്പെടാം. എല്ലാ സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്കും ടാബ്‌ലെറ്റ് ഉപയോക്താക്കൾക്കും അപ്ലിക്കേഷൻ ഡൗൺലോഡുചെയ്‌ത് ഇൻസ്റ്റാളുചെയ്യാനാകും. ഇത് വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും. ഓരോ മുസ്ലീമിനും ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ആപ്ലിക്കേഷനുകളിൽ ഒന്നാണിത്.