മുടികൊഴിച്ചിൽ നിങ്ങൾക്കു ഒരു പ്രശ്നമാണോ?എങ്കിൽ ഇതൊന്നു പരീക്ഷിക്കൂ,നിങ്ങളുടെ ആത്മവിശ്വാസം കൂട്ടും.
വളരെ സാധാരണമായി എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് മുടികൊഴിച്ചൽ. കഷണ്ടി,നെറ്റി കയറൽ,
മുടികൊഴിച്ചിൽ ഇവയെല്ലാം പുരുഷമാരിലും സ്ത്രീകളിലും സംഭവിക്കുന്നുണ്ട്.ഈ അവസ്ഥ ഇല്ലാതാക്കാനുള്ള പ്രതിവിധി അതിന്റെ കാരണം കണ്ടെത്തി അതു പരിഹരിക്കുന്നതാണ്.ധാരാളം പേരിൽ നല്ല രീതിയിൽ മാറ്റം വന്നത് കൊണ്ടാണ് ഈ ടിപ് നിങ്ങളിലേക്ക് എത്തിക്കുന്നത്.
മുടികൊഴിച്ചലിന്റെ പ്രധാന കാരണങ്ങളിൽ ഒന്നു അമിതമായി ടെൻഷൻ അടിക്കുന്നതാണ്.അതിനാൽ ഇത് ഒഴിവാക്കണം.ഈ മാർഗ്ഗം ഉപയോഗിക്കുന്നതിലൂടെ മുടി തീർച്ചയായും വളരും എന്ന വിശ്വാസവും വേണം.മുടി വളരെ മൃദുവായി വളരാനും മറ്റും ഈ മിശ്രിതം എങ്ങനെ ആണ് തയാറാക്കേണ്ടത് എന്നു താഴെ പറയുന്നു.
ആവശ്യമായ സാധങ്ങൾ
1 ഉലുവ
2 ചിരകിയ നാളികേരം
3 നാളികേര പാൽ
4 നാളികേര വെള്ളം
മേൽ പറഞ്ഞ ചേരുവകൾ മുടിയുടെ നീളവും വണ്ണവും അനുസരിച്ച് ആവശ്യമായ രീതിയിൽ എടുക്കണം.
തലേ ദിവസം നാളികേര പാലിൽ കുതിർത്തുവെച്ച ഉലുവ, ചിരകിയ നാളികേരത്തിലേക്ക് ചേർത്ത് മിക്സയിൽ ഇട്ടു നന്നായ് അരച്ചെടുക്കണം .ഒപ്പം തന്നെ നാളികേര വെള്ളവും ചേർത്തു കൊടുക്കണം. ഇത് തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിച്ചതിനു ശേഷം നന്നായി കഴുകിക്കളയാവുന്നതാണ്.ഈ മിശ്രിതം ഉപയോഗിച്ച് ധാരാളം പേർക്കാണ് ഫലം ലഭിക്കുന്നത്.ഈ വീട്ടുവൈദ്യം തയ്യാറാക്കുന്നത് നമ്മുടെ വീട്ടിൽ തന്നെയുള്ള സാധനങ്ങൾ കൊണ്ടു തന്നെ ആണ്. അതുകൊണ്ടുതന്നെ ശരീരത്തിനും തലമുടിക്കും ഏറ്റവും ആവശ്യമായ തണുപ്പ് ഇവയിൽ നിന്നും ലഭിക്കുന്നു.നല്ല മുടിവളരാൻ ഇവ സഹായിക്കുകയും ചെയ്യുന്നു.