5000 mAh ബാറ്ററിയുമായി മോട്ടോ E4 പ്ലസ് വരുന്നു
5000 mAh ബാറ്ററിയുമായി മോട്ടോ E4 പ്ലസ് വരുന്നു.
മോട്ടോ c പ്ലസിന് ശേഷം ലെനോവൊ മോട്ടോ തങ്ങളുടെ പുതിയ മോഡലായ മോട്ടോ E4 പ്ലസ് ഉടൻ ഇന്ത്യൻ വിപണിലെത്തിക്കുമെന്ന് സൂചന.ട്വിറ്ററിലൂടെയാണ് പുതിയ ഫോണിന്റെ ടീസർ മോട്ടോ പുറത്തുവിട്ടത്.ഈ സ്മാർട്ട് ഫോണിന്റെ പ്രധാന പ്രത്യേകത 5000 mAhന്റെ ബാറ്ററിയാണ്.കഴിഞ്ഞ ആഴ്ച അമേരിക്കയിൽ അവതരിപ്പിച്ച മോട്ടോ E4ന് $ 129.99(ഏകദേശം 8,300 രൂപ )മോട്ടോ E4 പ്ലസ്സിന് $179.99(ഏകദേശം 11,600 രൂപ) യുമാണ് വില.
>>വാങ്ങാം 15,000 രൂപക്ക് ഒരുഗ്രൻ ലാപ്ടോപ്പ്
വില മോട്ടോ ജി സീരീസിനു താഴെയും കഴിഞ്ഞ ദിവസം അവതരിപ്പിച്ച മോട്ടോ സീ പ്ലസ്സിനു മുകളിലുമായിരിക്കും മോട്ടോ e4 പ്ലസിന്റെ ഇന്ത്യയിലെ വില.
മോട്ടോ e4 പ്ലസ്സിന്റെ വിശേഷങ്ങൾ.
വലിയ 5.5 ഇഞ്ചിന്റെ (1280*720) HD ഡിസ്പ്ലേ. ആൻഡ്രോയിഡിന്റെ പുതിയ വെർഷനായ ന്യൂഗട്ടിലാണ് ഈ ഫോണെത്തുന്നത് ഒപ്പം തന്നെ 2GB യുടെ റാമും 16 GB ഇന്റേർണൽ മെമ്മറിയും ഇതിലുണ്ട്. ഒറ്റ സിം (നാനോ) മാത്രമേ ഇതിൽ വർക്ക് ചെയ്യു.1.4Ghz ക്വാഡ് കോർ സ്നാപ്ഡ്രാഗൺ 627 പ്രൊസ്സസറാണ് അമേരിക്കയിൽ അവതരിപ്പിച്ച ഫോണിനുള്ളത്.13 മെഗാ പിക്സലിന്റെതാണ് പിൻകാമറ ഒപ്പം എൽ ഇ ഡി ഫ്ലാഷും.5000 mah ന്റെ നോൺ റിമൂവബിൽ ബാറ്ററിക്കൊപ്പം ഫാസ്റ്റ് ചാർജും മോട്ടോ ഉൽപ്പെടുത്തിയിരിക്കുന്നു. 180 ഗ്രാം ഭാരം വരുന്ന ഫോൺ ഗ്രേ, ഗോൽഡ് എന്നീ വേരിയന്റുകളിൽ ലഭിക്കും.
>>സൌജന്യ ഡാറ്റ ,രണ്ട് വര്‍ഷം വാലിഡിറ്റി പിന്നെ ഫുള്‍ ടോക്ക് ടൈമും