കനത്ത പ്രതിസന്ധിയിലൂടെ ഗൾഫ് രാജ്യങ്ങൾ,ദുരിതത്തിലായി പ്രവാസികൾ
കൊറോണ വൈറസ് പ്രതിസന്ധിയിലൂടെ ഗൾഫ് രാജ്യങ്ങളും കടന്നുപോവുകയാണ്.ഗൾഫ് മേഖലയിലെ ആറു രാജങ്ങളും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞു.ഇതുമൂലം ദുരിതത്തിൽ ആയത് പ്രവാസികൾ ആണ്.പല ലേബർ ക്യാമ്പിലും ആളുകൾ തിങ്ങിനിറഞ്ഞു ആണ് കഴിയുന്നത്.നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ ജോലിയും ശമ്പളവും ഇല്ലാതെ ക്യാമ്പിൽ കഴിഞ്ഞുകൂടുന്നവർ ഒട്ടനവധി ആണ്.മറ്റു രാജ്യങ്ങളിലേത് പോലെ ഗൾഫ് മേഖലയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് കടന്നു പോകുന്നത്.ഗൾഫിലെ സാമ്പത്തിക പ്രതിസന്ധി ഏഷ്യൻ രാജ്യങ്ങളെ കാര്യമായി തന്നെ ബാധിക്കും.
നിലവിൽ സൗദിയില്‍ 5000ത്തോളം പേര്‍ക്ക് കോവിഡ് 19 സ്ഥിതീകരിച്ചു.4500 ലധികം പേർക്ക് യുഎഇയിലും , 3000ത്തിലധികം പേർക്ക് ഖത്തറിലും രോഗം സ്ഥിതീകരിച്ചിട്ടുണ്ട്. ബഹ്‌റൈനില്‍ 1367 രോഗികളാണുള്ളത്.
ഗൾഫ് രാജ്യങ്ങൾ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചു എങ്കിലും അത് ഗുണം ചെയ്യുന്നത് രാജ്യത്തെ പൗരന്മാർക്ക് ആണ്.പ്രവാസികൾക്ക് അത് കാര്യമായി ഗുണം ചെയ്യുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.സാമൂഹിക അകലം പാലിക്കുക എന്നതാണ് കോവിഡിനെ പ്രതിരോധിക്കുവാനായി ചെയ്യേണ്ടത്,എന്നാൽ ഗൾഫ് മേഖലയിലെ ക്യാംപുകളിൽ ഇത് സാധിക്കുക ബുദ്ധിമുട്ടാണ്.പല ക്യാമ്പുകളിലും ആളുകൾ തിങ്ങിനിറഞ്ഞാണ് കഴിയുന്നത്.ഗതാഗത സംവിധാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് കാരണം നാട്ടിലേക്ക് തിരിക്കാന്‍ പ്രവാസികള്‍ക്ക് സാധിക്കില്ല.