പാവപെട്ട 550 കുടുബങ്ങൾക്ക് പച്ചക്കറി കിറ്റ് നൽകി അതിഥി തൊഴിലാളി മാതൃക
ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ പണി ഇല്ലാതെ ഇവിടെ കുടുങ്ങി പോയ അതിഥി തൊഴിലാളികൾക്ക് ഗവർമെന്റ് ഭക്ഷണവും സഹായങ്ങളും അങ്ങോട്ട് നൽകുന്നത് നമ്മൾ കണ്ടു.എന്നാൽ കേരളത്തിലെ പാവപെട്ട 550 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു മാതൃക ആയിരിക്കുകയാണ് അന്യ സംസ്ഥാന തൊഴിലാളി ആയ ദേശ് രാജ്.രാജസ്ഥാൻ സ്വദേശി ആയ ദേശ് രാജ് കഴിഞ്ഞ 16 വർഷമായി കോഴിക്കോട് ആണ് ജോലി ചെയ്യുന്നത്.തന്നെ സഹായിച്ചവരെ ഈ ദുരന്തകാലത്ത് സഹായിക്കുകയാണ് ലക്‌ഷ്യം എന്ന് ദേശ് രാജ് പറഞ്ഞു.
സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന 550 കുടുംബങ്ങൾക്ക് ആണ് ഇത്തരത്തിൽ പച്ചക്കറി വിതരണം ചെയ്യുന്നത്.പഞ്ചായത്തിന്റെ സഹായത്തോടു കൂടി ആണ് വിതരണം.സർക്കാറിന്റെ ഭക്ഷണത്തിനു രുചി പോരെന്നു പറഞ്ഞു കുറ്റപ്പെടുത്തുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യത്യസ്തനായി മാതൃക ആവുകയാണ് ഈ യുവാവ്.