യു യുനീക് 2 വിപണിയില്‍

മൈക്രോമാക്സിന്റെ സബ് ബ്രാന്റായ യു യുടെ പുതിയ ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിലിറക്കി. ഈ വർഷം യു വിപണിയിലെത്തിക്കുന്ന രണ്ടാമത്തെ സ്മാർട്ട് ഫോണാണ് യു യുണീക്ക് 2. യുറേക്ക ബ്ലാകഛകാണ് ഈ വർഷം അവതരിപ്പിച്ച ആദ്യ മോഡൽ. ബഡ്ജറ്റ് റേഞ്ചിലുള്ള ഈ യു യുണീക്ക് 2 ഫാബ്ലറ്റിൽ ട്രൂ കോളർ ആപ്പ് ഇൻബിൽട്ടായിട്ടുണ്ട്‌. യൂണീക്ക് മോഡലിന്റെ പുതുക്കിയ പതിപ്പായാണ് ഈ ഫോൺ വിപണിയെറക്കുന്നത്. ഈ ഫോണിന്റെ ടീസർ കഴിഞ്ഞ ആഴ്ച മൈക്രോമാക്സ് പുറത്ത് വിട്ടിരിന്നു.

Advertisement

>>സോണിയുടെ കിടിലന്‍ ഫോണ്‍ ഇന്ത്യയില്‍

ഈ ഫോണിൽ ഇൻ ബിൽറ്റായുള്ള ട്രൂ കോളർ ആപ്പ് സ്പാം പ്രൊട്ടക്ടറായും കോളറുടെ ഐ ഡി കണ്ടു പിടിക്കാനും സഹായിക്കും. കോർണിംഗ് ഗോറില്ല ഗ്ലാസ്സും 4G വോൽട്ടും ഈ ഫോണിന്റെ പ്രധാന സവിശേഷതയാണ്. പ്രത്യേക ആപ്പ് ഒന്നും കൂടാതെ തന്നെ VoLTE കോളുകൾ ചെയ്യാൻ സാധിക്കും. ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.

യു യുണിക്ക് 2 വിന് 5,999 രൂപയാണ് വില. ജൂലൈ 27 വ്യാഴാഴ്ച 12 മണി മുതൽ പ്രമുഖ ഓൺലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്കാർട്ട് വഴിയാണ് വിൽപ്പന. ഷാംപെയിൻ, കറുപ്പ് എന്നീ കളർ വേരിയന്റുകളിൽ ഈ സ്മാർട്ട് ഫോൺ ലഭ്യമാവും.
ഇരട്ട മൈക്രോ സിമ്മിടാവുന്ന യുണിക്ക് 2 ആൻഡ്രോയിഡ് 7.0 ന്യൂഗട്ടിലാണ് പ്രവർത്തിക്കുന്നത്. 720*1280 പിക്സലോട് കൂടിയ 5 ഇഞ്ച് HD IPS ഡിസ്പ്ലേ. ഒപ്പോ കോർണിംഗ് ഗോറില്ല ഗ്ലാസ്സ് 3 യുടെ സംരക്ഷണവും. രണ്ട് ജീ ബി റാമുള്ള ഈ ഫോണിൽ 1.3 Ghz മീഡിയടെക്ക് MT6737 പ്രൊസ്സസറാണ് കരുത്ത് പകരുന്നത്. 16 ജീ ബി യാണ് ഇന്റേർണൽ സ്റ്റോറേജ്. ഒപ്പം 64 ജീ ബി വരെ മൈക്രോ എസ് ഡി കാർഡുപയോഗിച്ച് വർദ്ധിക്കാം. യു യുണിക്കിന്റെ പ്രധാന കാമറ 13 മെഗാ പിക്സലാണ് കൂടെ എൽ ഇ ഡി ഫ്ലാഷും ഉണ്ട്. 5 മെഗാ പിക്സലാണ് സെൽഫി കാമറ. ലോഹം കൊണ്ടുള്ള പിൻഭാഗം ഫോണിന് പ്രീമിയം ലുക്ക് നൽകുന്നുണ്ട്. കണക്ടിവിറ്റിക്കായി 4G വോൽട്ട്, വൈ ഫൈ , ബ്ലൂടൂത്ത്, ജീ പി എസ് , എഫ് എം റേഡിയോ, 3.5 mm ആഡിയോ ജാക്ക്, മൈക്രോ യു എസ് ബി പോർട്ട് എന്നിവയുണ്ട്. 2500 mAh ന്റെ ബാറ്ററിയുള്ള ഫോണിന് 160 ഗ്രാം ഭാരമുണ്ട്.

>>കിടിലൻ സവിശേഷതകളുമായി MI മാക്സ് 2