കിടിലൻ സവിശേഷതകളുമായി ഷവോമിയുടെ പവർ ബാങ്ക് 2
കിടിലൻ സവിശേഷതകളുമായി ഷവോമിയുടെ പവർ ബാങ്ക് 2 ഉടൻ ഇന്ത്യയിൽ എത്തുന്നു.
പ്രമുഖ ചൈനീസ് മൊബൈൽ നിർമാതാക്കളായ ഷവോമിയുടെ mi power bank 2 ഉടൻ ഇന്ത്യൻ വിപണിയിലെത്തിക്കും. ട്വിറ്ററിലൂടെയാണ് ഷവോമി ഇക്കാര്യം അറിയിച്ചത്.
Mi power bank 2 ന്റെ പ്രധാന പ്രത്യേകത എന്നത് സാധാരണ USB പോർട്ടിന് പുറമേ USB Type-c പോർട്ടും ഉൽപ്പെുത്തിയെന്നതാണ്. mi power bank 2 വിന്റെ മറ്റൊരു സവിശേഷതയാണ് ക്വിക്ക് ചാർജ് 3.0, റാപിഡ് ചാർജിംഗ് ടെക്നോളജി. പവർ ബാങ്കിലെ ചാർജ് കാണിക്കുവാനായി എൽ. ഇ. ഡി ഇൻഡിക്കേട്ടർ നൽകിയിരിക്കുന്നു.മെച്ചപ്പെട്ട രീതിയിൽ കെെകാര്യം ചെയ്യുന്നതിനുവേണ്ടി ഈ പവർബാങ്കിന്റെ കനം മുൻ മോഡലുകളെ അപേക്ഷിച്ച് ഗണ്യമായി കുറച്ചിക്കുന്നതായി കാണാം.
രണ്ട് വേരിയന്റുകളിൽ mi power bank 2 ലഭ്യമാണ്.10000mAh ലും 20000mAh ലും.93 ശതമാനമാണ് ഷവോമിയുടെ പവർബാങ്കുകളുടെ കൺവർഷൻ റേറ്റ്.ഇത് പ്രവർത്തിപ്പിക്കുന്നതിനായി രണ്ട് വട്ടം പവർ ബട്ടണിൽ അമർത്തണം.mi ബ്ലൂടൂത്ത് ഹെഡ്സെറ്റും mi ബാൻഡും ഇതുവഴി ചാർജ് ചെയ്യാൻ സാധിക്കു. 10000 mAh power bank ചൈനയിൽ അവതരിപ്പിച്ചിരുന്നു.79 യുവാൻ ആണ് വില. ഏകദേശം 1200 ഇന്ത്യൻ രൂപ.