നിങ്ങളറിഞ്ഞോ 25 രൂപക്ക് ഊണ് നൽകാൻ തുടങ്ങി
കേരളത്തിൽ കുറഞ്ഞ നിരക്കിൽ ഊണ് നൽകുമെന്ന കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനം നടപ്പിലാക്കി തുടങ്ങി.25 രൂപക്ക് ഉച്ച ഊണ് ലഭിക്കുന്ന ഭക്ഷണ ശാല തുടങ്ങിയത് ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയിലാണ്.ആലപ്പുഴ ജില്ലയിൽ ഇത്തരത്തിൽ 10 ഭക്ഷണ ശാലകൾ ആണ് ലക്ഷ്യമിട്ടിരിക്കുന്നത് ,കേരളമൊട്ടാകെ ഓണത്തിന് മുൻപ് 1000 ഇത്തരത്തിലുള്ള ഭക്ഷണ ശാലകൾ തുറക്കും എന്നായിരുന്നു പ്രഖ്യാപനം.മറ്റു ഗവർമെന്റുകളെ പോലെ പ്രഖ്യാപനം പേപ്പറിൽ ഒതുക്കാതെ ഇച്ഛാ ശക്തിയുള്ള ഇടതുപക്ഷ ഗാർമെൻറ് അത് നടപ്പിലാക്കി തുടങ്ങിയിരിക്കുന്നു .
വിശപ്പ് രഹിത കേരളം എന്ന പദ്ധതിയിലേക്കുള്ള ആദ്യ ചുവടുപ്പ് ആണ് ഇത്തരം പദ്ദതികൾ.വിവിധ വിഭാഗം ജനങ്ങളെ കൂട്ടിയോജിപ്പിച്ചാണ് ഇത്തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കുന്നത്.ഭക്ഷണം പാർപ്പിടം പോലുള്ള ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുക ആണ് ഈ ഗവമെന്റ് ലക്ഷ്യമിടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ് ബുക്ക് പോസ്റ്റ് കാണാം
മണ്ണഞ്ചേരിയിലെ ആദ്യ ഭക്ഷണ ശാല
ആദ്യത്തെ സംരഭം മണ്ണഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ ഉള്ളിലാണ് .ഏറ്റവും കണ്ണായ സ്ഥലം. 36 പേർക്ക് ഒരേസമയം സുഖമായിരുന്നു ഭക്ഷണം കഴിക്കാൻ സാധിക്കുന്ന 2 മുറി ഉള്ള ഈ കെട്ടിടം മണ്ണഞ്ചേരി പഞ്ചായത്തിന്റെ ഉടമസ്ഥയിൽ ആണ്. കൂടാതെ ഒരു അടുക്കളയും വരാന്തയും ഉണ്ട് . ഇത് പൊടി ഒന്നും ഒന്നും കയറാതെ ചില്ലിട്ടു ഭദ്രമാക്കുന്നതിനോടൊപ്പം AC കൂടി പിടിപ്പിക്കുവാൻ പദ്ധതി ഉണ്ട്.
ആരെങ്കിലും 25 രൂപയ്ക്ക് ഉച്ചഭക്ഷണം നൽകാൻ ഇത്രയൊക്കെ ചെയ്തിട്ടും കഴിയുമോ എന്ന് ചോദിച്ചാൽ മണ്ണഞ്ചേരിയിൽ നിന്നുള്ള റിയാസും കൂട്ടരും ചിരിക്കും.ഒരു പൈസയും വാങ്ങാതെ കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി നാനൂറിലധികം കുടുംബങ്ങൾക്ക് രണ്ടു നേരത്തെ ഭക്ഷണം ഇവിടുത്തെ ജനകീയ അടുക്കളയിൽ നിന്ന് കൊടുത്തു കൊണ്ടിരിക്കുകയാണ്.ഭക്ഷണശാലക്കുള്ള ഭക്ഷണം പാചകം ചെയ്യുക ഈ അടുക്കളയിൽ തന്നെ ആയിരിക്കും.അവിടെ നിന്നുള്ള ഭക്ഷണം ആയിരിക്കും ഇവിടെ സെർവ് ചെയ്യുക.
പ്രവർത്തന രീതി
രണ്ടു കുടുംബശ്രീ പ്രവർത്തകരെ ഇവിടുത്തെ കാര്യങ്ങൾക്കായി ആയി ചുമതലപ്പെടുത്തിയിട്ടുണ്ട്. മീൻകറിയും ഉച്ചഭക്ഷണത്തിന് ഉണ്ടാവും. ഒരു “ഷെയർ എ മീൽ” കൌണ്ടറും ഇവിടെ 25 രൂപയ്ക്ക് ഊണ് നൽകുന്നതിനൊപ്പം ഉണ്ടാവും. നിങ്ങൾക്ക് ഭക്ഷണം കഴിക്കാൻ കാശില്ലെങ്കിൽ അവിടെ തൂക്കിയിട്ടിരിക്കുന്ന ഒരു കൂപ്പൺ എടുക്കാം. സ്പോൺസർഷിപ്പ് ആയി കിട്ടുന്നതാണ്ആ കൂപ്പണുകൾ . ഈ ഭക്ഷണശാലയിൽ സ്പെഷ്യൽ ഉണ്ടാവും പക്ഷേ അതിന് 30 രൂപ അധികം കൊടുക്കണം. കക്ക റോസ്റ്റും മീൻ വറുത്തതും ബീഫ് ഫ്രൈയും ഒക്കെ സ്പെഷ്യലായി ഊണിനൊപ്പം നല്കും.