മാധ്യമ പ്രവർത്തകക്ക് അശ്ളീല സന്ദേശം,സംഘപരിവാർ പ്രവർത്തകനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു
പ്രധാനമന്ത്രിയെ വിമർശിച്ചതിന് മാധ്യമ പ്രവർത്തകക്ക് അശ്ളീല സന്ദേശം അയച്ച വിദേശത്തുള്ള സംഘപരിവാർ പ്രവർത്തകനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു
നരേന്ദ്ര മോദിയെയും ബിജെപിയെയും വിമർശിച്ചതിന്റെ പേരിൽ മാധ്യമ പ്രവർത്തകക്ക് മെസഞ്ചറിൽ അശ്ളീല സന്ദേശം,വിജയകുമാര്‍ പിള്ള എന്ന സംഘ പരിവാർ പ്രവർത്തകനാണ് സന്ദേശം അയച്ചത്.ഇയാൾ വിദേശത്തു ജോലി ചെയ്തു വരുകയായിരുന്നു.ബഹ്‌റൈനിൽ ജോലി ചെയ്യുന്ന മലയാളി മാധ്യമ പ്രവർത്തക ആയ സുനിത ദേവദാസിനാണ് ഇയാൾ അശ്ളീല സന്ദേശം അയച്ചത്.ഇത് സുനിതാ ദേവദാസ് സ്‌ക്രീൻ ഷോട്ട് സഹിതം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു.
സംഭവം വിവാദം ആയതോടു കൂടി വിജയകുമാര്‍ പിള്ള എന്ന ആളെ കമ്പനി ജോലിയിൽ നിന്നും പിരിച്ചു വിട്ടു.കമ്പനിയുടെ പേര് അപകീർത്തി പെടുത്തിയതിനാണ് പിരിച്ചുവിടൽ.കമ്പനി ഇത് സംബന്ധിച്ച് കുറിപ്പും പുറത്തിറക്കി.
സുനിത ദേവദാസിന്റെ ഫെസ്ബൂക് പോസ്റ്റിന്റെ പൂർണ രൂപം കാണാം