നിങ്ങളുടെ കൈവശം 200 രൂപയുണ്ടോ ? വീട്ടിൽ തന്നെ നിങ്ങൾക്ക് ഇനി കോഴിയേയും, മീനിനെയും വളർത്താം
ഇന്നത്തെ ആധുനിക ജീവിതത്തിൽ നമുക്ക് ലഭ്യമാകുന്ന ഭൂരിഭാഗം വിഭവങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് കോഴിയും, മീനും. വിപണിയിൽ കൃത്രിമമായ രീതിയിൽ വളർത്തിയെടുക്കുന്ന കോഴിയും മീനും നമ്മുടെ ആരോഗ്യത്തിന് ഹാനികരമായതിനാൽ ഇന്ന് ധാരാളമാളുകൾ ഇവ വീട്ടിൽ തന്നെ വളർത്തുന്നുണ്ട്. ഇതൊരു വരുമാനമാർഗമായി കണക്കാക്കാൻ ആഗ്രഹിക്കുന്നവരെ വിഷമിപ്പിക്കുന്നത് ഇവയ്ക്ക് പ്രത്യേകമായി നൽകേണ്ട തീറ്റയുടെ കാര്യമാണ്. ഇത്തരം കാരണങ്ങളാൽ തന്നെയാണ് കൂടുതലാളുകൾ ഈ മേഖലയിലേക്ക് കടന്നു വരാത്തത്.നാടൻ കോഴികൾക്ക് പ്രിയമേറിവരുകയാണ് ഇക്കാലത്ത്. അതുപോലെതന്നെ അന്യസംസ്ഥാനങ്ങളിൽനിന്നും പഴകിയ മത്സ്യങ്ങളാണ് നമ്മുടെ നാട്ടിൽ എത്തുന്നതും . ഇതിനെല്ലാം പരിഹാരമായി എളുപ്പത്തിൽ ഇത്തരം കൃഷിരീതികൾ വീട്ടിൽ തന്നെ ചെയ്ത് വെറും 200 രൂപ കൊണ്ട് എങ്ങനെയാണ് ഇവയ്ക്ക് തീറ്റ കൊടുക്കുക എന്ന് നോക്കാം.
തുച്ഛമായ ചിലവിൽ വളരെ ദീർഘനാൾ കോഴികൾക്ക് മീനുകൾക്കും തീറ്റ നൽകാനുള്ള കൂടാണ് ആദ്യം ഉണ്ടാകേണ്ടത്. ഇതിനായി ഒരു വലിയ ബക്കറ്റെടുത്ത് അതിലേക്ക് പൈപ്പുകൾ ഫിറ്റ് ചെയ്യുക. ഇത് അടുക്കളയിൽ ഒരു നിശ്ചിത സ്ഥലത്ത് സ്ഥാപിക്കുക. അടുക്കളയിൽ നിന്നുള്ള ജൈവമാലിന്യങ്ങൾ ഇതിലേക്ക് നിക്ഷേപിക്കാവുന്നതാണ്.
ഒരാഴ്ചയ്ക്കകം മീനിനും കോഴിക്കുമുള്ള തീറ്റ തയ്യാറായിട്ടുണ്ടാകും. തികച്ചും മായമൊന്നും ചേർക്കാത്തതിനാൽ വളരെ ധൈര്യപൂർവ്വം നമുക്കിത് നൽകാവുന്നതാണ്.
വീട്ടിലിരുന്ന് തന്നെ ഇത്തരം പ്രവൃത്തികൾ ചെയ്ത് നമുക്ക് കൂടുതൽ വരുമാനമുണ്ടാക്കാൻ സാധിക്കും . ഒപ്പം കോഴി മീൻ മുതലായവയ്ക്ക് വളരാൻ സാധിക്കുന്ന ഒരു സാഹചര്യം കൂടി നമ്മുടെ നാട്ടിലുള്ളതിനാൽ കൂടുതൽ ലാഭം ഇതിൽ നിന്നും ലഭിക്കുന്നതാണ്. ഈ കൂട് തയ്യാറാക്കുന്നതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക.