ഈ വിദ്യ അറിഞ്ഞുകഴിഞ്ഞാൽ സവാളയുടെ തൊലി ഒരിക്കലും നിങ്ങൾ കളയുകയില്ല

ഭക്ഷണപ്രിയരായ കേരളീയർക്ക് തങ്ങളുടെ ആഹാരക്രമത്തിൽനിന്നും അഥവാ കറികളിൽ നിന്നും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സവാളയുടെ ഉപയോഗം. കറികൾക്ക് കൂടുതൽ രുചിയേകുവാൻ ഇത് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിനാൽ ദിവസവും മൂന്നുനേരവും സവാള ഉപയോഗിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. കുറച്ചു നാളുകൾക്കു മുൻപ് സവാളയുടെ വില സാധാരണയിൽനിന്നും ഒന്നും കൂടുതലായി വർധിച്ചപ്പോൾ മലയാളികൾ എത്ര വിഷമിച്ചിരുന്നുവെന്ന് നമ്മളെല്ലാം കണ്ടതാണ്.

Advertisement

സവാള കൊണ്ട് മാത്രമല്ല അതിന്റെ തൊലി ഉപയോഗിച്ചു മറ്റുപല കാര്യങ്ങളും നമുക്ക് ചെയ്യാൻ സാധിക്കും.
ഇതിൽനിന്നും ലഭിക്കുന്ന തൊലി കളയുന്നതിനു പകരം വേറൊരു രീതിയിൽ ഉപയോഗപ്രദമാക്കാം . ലോക്ഡൗൺ കാലമായതിനാൽ അധികം ഒഴിവുസമയം ലഭിക്കുന്നതുകൊണ്ട് ഇത്തരം ഫലപ്രദമായ പ്രവർത്തികൾ നമുക്ക് ചെയ്യാവുന്നതാണ്. നമ്മുടെ വീട്ടിലുള്ള ചെടികളും മരങ്ങളുമെല്ലാം നന്നായി വളരുന്നതിന് നമുക്ക്
ഉപയോഗിക്കാൻപറ്റുന്ന ഏറ്റവും നല്ലൊരു വളമാണ് സവാളയുടെ തൊലി.

പുറത്തുനിന്ന് നമ്മൾ വാങ്ങുന്ന രാസവളങ്ങലേക്കാൾ എത്രയോ ഗുണമേന്മയേറിയതാണ് വീട്ടിൽ തന്നെ നാം തയ്യാറാക്കുന്ന ഇത്തരം ജൈവ വളങ്ങൾ. അധികം കാശ് ചെലവില്ലാതെ നമുക്കു തന്നെ വീട്ടിൽ ഉണ്ടാക്കാവുന്നതാണ്. സവാളയുടെ തൊലി കളയുന്നതിന് പകരം ഒരു പാത്രത്തിൽ സൂക്ഷിച്ചു വയ്ക്കുക .രണ്ടു മൂന്നു ദിവസത്തിനു ശേഷം ഇത് നല്ലൊരു വളമായി തീർന്നിട്ടുണ്ടായിരിക്കും. നമ്മുടെയെല്ലാം വീടുകളിൽ ചെടികൾ തഴച്ചു വളരുന്നതിന് ഇത് വളരെയധികം സഹായകമാകും.