അര സെന്റിൽ 8 ലക്ഷം രൂപകൊണ്ട് 2 BHK ഭവനം പണിയാം

എല്ലാവരും ആഗ്രഹിക്കുന്നപോലെ തുച്ഛമായ നിരക്കിൽ അതിമനോഹരമായ ഒരു ഭവനമാണ് എറണാകുളം സ്വദേശിയായ സുരേഷ് പണിതിരിക്കുന്നത്. എല്ലാ സൗകര്യങ്ങളുമടങ്ങുന്ന ഈ വീട് നിർമ്മിച്ചിരിക്കുന്നത് അര സെന്റ് ഭൂമിയിലാണ്. ആധുനിക വാസ്തുവിദ്യയുടെ സഹായത്താൽ പണിതിരിക്കുന്ന ഈ  ഒരു നില ഭവനത്തിന്റെ നിർമ്മാണ ചിലവും വളരെ ലാഭകരമാണ്. ഡിസൈൻ പബ്ലിക്കേഷൻസാണ് കുറഞ്ഞ ചിലവിൽ ഇതിന്റെ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്.

Advertisement

വീടിന് കൂടുതൽ ആകർഷണമേകാനായി ധാരാളം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. തറയിൽ കല്ല് പതിപ്പിച്ചിട്ടുള്ളതും, ചുവരുകളിലെ ക്ലാഡിങ് കല്ലുകളും ഈ വീടിനെ കൂടുതൽ മനോഹരമാക്കുന്നു. ആധുനിക ശൈലിയിലാണ് ഇതിന്റെ എലിവേഷൻ ചെയ്തിരിക്കുന്നത്. അതുപോലെതന്നെ ന്യൂട്രൽ ഷേഡുകൾ വീടിന്റെ അകത്തളങ്ങളിൽ ഉപയോഗിച്ചിരിക്കുന്നതിനാൽ ഇത് കൂടുതൽ ഭംഗിയും ശാന്തതയും നൽകുന്നു. 8 ലക്ഷം രൂപ മാത്രം നിർമ്മാണച്ചെലവ് വന്ന ഈ വീട്ടിൽ താഴെപ്പറയുന്ന സൗകര്യങ്ങളുണ്ട്
ലിവിംഗ് റൂം
ഡൈനിംഗ് റൂം
അടുക്കള
കിടപ്പുമുറി-2
കുളിമുറി
ഓപ്പൺ മാതൃകയിൽ നിർമ്മിച്ചിരിക്കുന്നതിനാൽ ഭവനത്തിന് കൂടുതൽ ആകർഷണവും,സൗന്ദര്യവും ലഭിക്കുന്നു