ടോർച്ച് അടിക്കുമ്പോൾ കൊറോണയുടെ കണ്ണിൽ നോക്കി തന്നെ അടിക്കണം ,ലിജോ ജോസ് പെല്ലിശേരി

ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുതിയൊരു പ്രഖ്യാപനം നടത്തിയിരുന്നു.വരുന്ന ഞായറാഴ്ച രാത്രി 9 മണിക്ക് എല്ലാവരും വീടുകളിലെ ലൈറ്റ് ഓഫ് ചെയ്തു 9 മിനിറ്റ് മെഴുകുതിരി, ടോർച്ച്, മൊബൈൽ ഫോണിലെ ലൈറ്റ് എന്നിവ തെളിയിക്കണമെന്നായിരുന്നു ആഹ്വാനം.കോവിഡ് ഭീതിയുടെ ഇരുട്ട് നീക്കുവാനും ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ ശക്തി പ്രകടമാക്കാനുമായാണ് ഈ ആഹ്വാനം നടത്തിയത്.

Advertisement

എന്നാൽ ഈ ആഹ്വാനത്തിന് പിന്നാലെ ശക്തമായ വിമർശനങ്ങൾ ആണ് ഉയർന്നു വരുന്നത്.അതിൽ ഒന്നാണ് മോദിയെ ട്രോളികൊണ്ട് മലയാള സിനിമ സംവിധയാകാൻ ലിജോ ജോസ് പെല്ലിശ്ശേരി ഫേസ് ബുക്കിൽ പങ്കുവെച്ച പോസ്റ്റ്.പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം എന്നായിരുന്നു പോസ്റ്റ്.കൂടാതെ മെഴുതിരി , ബൾബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമർജൻസി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയിൽ പ്രവേശിപ്പിക്കുന്നതല്ല എന്നും പോസ്റ്റിന്റെ വാൽ ആയി നൽകിയിട്ടുണ്ട്.

ഇത് കൂടാതെ കണ്ണൻ ഗോപിനാഥ് ഐഎസ്‌ സും മോദിയുടെ ആഹ്വാനത്തെ പരിഹസിച്ചിരുന്നു.രാജ്യത്ത് ടോർച്ചിനും മെഴുകുതിരിക്കും ഇതോടു കൂടി ക്ഷാമം വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.