ഇന്ത്യക്കാർക്ക് സഹായഹസ്തവുമായി കുവൈത്ത് ഭരണകൂടം

കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണിൽ കുവൈത്തിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാർക്ക് ആശ്വാസമായാണ്  ഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനം. 45000 ഇന്ത്യക്കാരെയാണ് സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് ഭരണാധികാരികൾ പറഞ്ഞിരിക്കുന്നത്. കൊറോണ പ്രതിസന്ധിയെ തുടർന്ന് നേരത്തെതന്നെ ഇന്ത്യ കുവൈത്തിന് വൈദ്യ സഹായം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ കുവൈത്ത് ഈ ആശ്വാസ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement

സൗജന്യമായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങൾ കുവൈത്ത് അംബാസിഡർ ജാസീം അൽ നജീബാണ് പുറത്തുവിട്ടത്. ഇന്ത്യക്കാർക്ക് പുറമേ മറ്റു രാജ്യങ്ങളിൽ ഉള്ളവരെയും സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാനുള്ള തീരുമാനവും ഇതിൽപ്പെടുന്നു. ഇതേ പറ്റിയുള്ള ചർച്ചകൾ കേന്ദ്രസർക്കാരുമായി നടത്തിവരികയാണ്. മെയ് മൂന്നിന് ശേഷമായിരിക്കും തുടർന്നുള്ള കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുക.

എന്നാൽ ഇന്ത്യയിൽ രണ്ടാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടിയിരിക്കുന്ന സാഹചര്യത്തിൽ ഈ നടപടികൾക്ക് എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. കൊറോണ വ്യാപനത്തെ തുടർന്ന് വൻ പ്രതിസന്ധിയിലായതിനാലാണ് വിദേശികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചു അയക്കുന്നതിനുള്ള നടപടികൾ രാജ്യം കൈക്കൊണ്ടിരിക്കുന്നത്. കുവൈത്തിൽ കോവിഡ് രോഗം ബാധിച്ചവരിൽ ഏറെയും ഇന്ത്യക്കാരാണ്.