അതിർത്തിയിൽ കർണാടകം നാലു കുട്ട മണ്ണിട്ടാൽ തീരാവുന്നതേയുള്ളൂ കേരളത്തിന്റെ ഒന്നാം നമ്പർ എന്ന് പറഞ്ഞവർക്കിതാ മറുപടി

അതിർത്തിയിൽ കർണാടകം നാലു കുട്ട മണ്ണിട്ടാൽ തീരാവുന്നതേയുള്ളൂ കേരളത്തിന്റെ ഒന്നാം നമ്പർ,ഒരു പ്രളയത്തിനു മുക്കിക്കളയാൻ പറ്റിയിട്ടില്ല. പിന്നെയാണ് ഒരു നാലു കുട്ട മണ്ണ്.

Advertisement

കാസർഗോഡ് അതിർത്തിയിൽ കർണാടകം മണ്ണിട്ട് റോഡ് ബ്ലോക്ക് ചെയ്യുകയും ഇത് മൂലം കാസർഗോഡ് കർണാടക അതിർത്തിയിലുള്ള മലയാളികൾക്ക് ചികിത്സക്കായി മംഗലാപുരത്തെ ഹോസ്പിറ്റലുകളിലേക്ക് പോകുവാൻ സാധിക്കാത്ത അവസ്ഥ ആണുള്ളത്.ഇത് മൂലം ചികിത്സ കിട്ടാതെ രോഗികൾ മരിക്കുന്ന അവസ്ഥ വരെ ഉണ്ടായി.ഇതിനെതിരെ കനത്ത പ്രതിക്ഷേധം ഉയർന്നപ്പോഴും കേരളത്തിനുള്ളിൽ തന്നെ ഉള്ള ചിലർ ഇത് വെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്തു,ഇപ്പോഴിതാ കാസർഗോഡ് അതി നൂതന കോവിഡ് ഹോസ്പിറ്റൽ സജ്ജമാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം 26 അംഗ സംഘം തിരുവന്തപുരത്തു നിന്നും കാസർകോട്ടേക്ക് യാത്ര തിരിച്ചു.

26 അംഗ സംഘത്തെ യാത്ര അയക്കുന്നു

ഡോക്ടർ നെൽസൺ ജോസഫ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വായിക്കാം

“അതിർത്തിയിൽ കർണാടകം നാലു കുട്ട മണ്ണിട്ടാൽ തീരാവുന്നതേയുള്ളൂ കേരളത്തിൻ്റെ ഒന്നാം നമ്പർ”
ചില ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിച്ച മെസ്സേജാണ് ഇത്.അവരും കൂടി ഉൾപ്പെടുന്ന കേരളത്തിൻ്റെ ഒന്നാം നമ്പരിൻ്റെ, അവർക്കും കൂടി അഭിമാനിക്കാൻ അവകാശമുള്ള കേരളത്തിൻ്റെ ഒന്നാം നമ്പരിൻ്റെ കാര്യമാണ് പറയുന്നത് എന്ന ബോധം പോലുമില്ല.
എന്നാൽ കേട്ടോ,
അഞ്ഞൂറ്റിയൻപത്തിയഞ്ച് കിലോമീറ്റർ അപ്പുറത്ത് തിരുവനന്തപുരത്തുനിന്ന് ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ആരോഗ്യപ്രവർത്തകർ യാത്ര തുടങ്ങിയിട്ടുണ്ട്. കാസർഗോഡിനു കൈത്താങ്ങായി..ഒരു പ്രളയത്തിനു മുക്കിക്കളയാൻ പറ്റിയിട്ടില്ല. പിന്നെയാണ് ഒരു നാലു കുട്ട മണ്ണ്.
കേരളത്തിൻ്റെയോ കർണാടകത്തിൻ്റെയോ മാത്രം പ്രശ്നമല്ല ഈ പാൻഡമിക് എന്ന് മനസിലാക്കാൻ തലയിൽ തലച്ചോറിൻ്റെ സ്ഥാനത്ത് ചാണകമില്ലാതിരിക്കണം.കർണാടകത്തിനു സഹായം ആവശ്യമായി വന്നാലും കേരളം നൽകും.കാരണം കൊവിഡ് ഒരു സംസ്ഥാനത്തിൻ്റെയോ രാജ്യത്തിൻ്റെയോ പ്രശ്നമല്ല, ലോകവ്യാപകമായി ‘മനുഷ്യർ’ നേരിടുന്ന ഒരു പ്രശ്നമാണെന്ന് കേരളത്തിനറിയാം…
ആരോഗ്യപ്രവർത്തകർക്ക് അഭിവാദ്യങ്ങൾ.