അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്തവർ കുടുങ്ങും

വിക്ടേഴ്‌സ് ചാനലിൽ ഓൺലൈൻ ക്ലാസ് എടുത്ത അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്തവർ കുടുങ്ങും.മുന്നറിയിപ്പുമായി കേരള പോലീസ്.ഇന്നലെ സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിച്ചെങ്കിലും കൊറോണ മൂലം സ്‌കൂളുകൾ തുറക്കുവാൻ സാധിക്കാത്ത അവസ്ഥ ആയതിനാൽ വിക്ടേഴ്‌സ് ചാനലിലൂടെയും യൂട്യൂബ് ചാനലിലൂടെയുമൊക്കെ ആയിരുന്നു ക്ലാസ്സുകൾ ആരംഭിച്ചത്.ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് ഈ രീതിയിൽ ഓൺലൈനിലൂടെ ക്ലാസുകൾ ആരംഭിച്ചിരുന്നു.

Advertisement

ചില സാമൂഹ്യ വിരുദ്ധർ ഓൺലൈൻ വഴി ക്ലാസ്സ് എടുക്കുന്ന വീഡിയോകളും ചിത്രങ്ങളും ദുരുപയോഗം ചെയ്യുകയും സോഷ്യൽ മീഡിയകളിൽ വ്യാജ അക്കൗണ്ടുകൾ നിർമിക്കുകയും ചെയ്തു.ഇത്തരക്കാർക്കെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. സെെബർ നിയമ പ്രകാരം തന്നെ ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പോലീസ് വ്യകതമാക്കുന്നത്. ഓൺലൈൻ ക്ലാസ്സുകളുടെ കീഴിൽ അശ്ലീല കമന്റുകൾ അടക്കം ഇട്ടവരുടെ സ്ക്രിൻ ഷോട്ട് ഐഡി ലിങ്ക് അടക്കം പോലീസിന് സോഷ്യൽ മീഡിയ വഴി ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടപടി എടുത്തേക്കും.