ബിജെപി യെ തുരത്താൻ അവസാന അടവുമായി കോൺഗ്രസ്സ്
ജ്യോതിരാദിത്യ സിന്ധ്യ യുടെ രാജിയും പിന്നീട് ബിജെപിയിൽ ചേർന്നതും ഒക്കെയായി വലിയ പ്രതിസന്ധിയിൽ ആണ് മധ്യപ്രദേശിലെ കോൺഗ്രസ്സ്.ജ്യോതിരാദിത്യ സിന്ധ്യ ക്കു പിന്നാലെ മറ്റു ചില എംഎൽഎ മാർ കൂടി രാജി വെച്ചിരുന്നു.ഇതോടു കൂടി കോൺഗ്രസ്സിന് ഭരിക്കുവാനുള്ള യോഗ്യത ഇല്ല എന്നും വിശ്വാസ വോട്ടെടുപ്പ് നടത്തനം എന്നും ബിജെപി ഗവർണറോട് ആവശ്യപ്പെട്ടു.
എന്നാൽ ബിജെപി യുടെ കരു നീക്കത്തെ എങ്ങനെ എങ്കിലും എതിർത്തു തോൽപ്പിക്കുക മാത്രം ആണ് കോൺഗ്രസ്സിന്റെ ലക്‌ഷ്യം.അതിനായുള്ള തന്ത്രങ്ങൾ മെനയുകയാണ് കമൽ നാഥിന്റെ നേതൃത്വത്തിൽ ഉള്ള കോൺഗ്രസ്സ് നേതാക്കൾ.ജ്യോതിരാദിത്യ സിന്ധ്യ യെ പൊതു ശത്രു ആയി പ്രഖ്യാപിച്ചു മുൻ മുഖ്യ മന്ത്രിയും മുതിന്ന നേതാവും ആയ ദിഗ് വിജയ് സിങ്ങും പ്രതിസന്ധി തരണം ചെയ്യുവാൻ കമൽനാഥുമായി ചേർന്ന് പ്രവർത്തിക്കുയാണിപ്പോൾ.
ദിഗ് വിജയ് സിങ് കമൽ നാഥ് കൂട്ടുകെട്ട് ഇതിനു മുൻപും പല പ്രതിസന്ധികളെയും തരണം ചെയ്തിട്ടുള്ളതാണ്.പൊതു ശത്രുവിനെ തുരത്തുന്നതിൽ ഇരു നേതാക്കളും സമർത്ഥരാണ് എന്നാണ് കോൺഗ്രസ്സ് നേതാക്കളുടെ അഭിപ്രായം.
ഇരു നേതാക്കളും അവരുടെ പക്ഷത്തുള്ള നേതാക്കളുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ട്.കൂടാതെ വിമത എംൽഎ മാരെ തിരിച്ചു എത്തിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.അതിനായി വിമത എംൽഎ മാരെ താമസിച്ചിരിപ്പിക്കുന്ന കർണ്ണാടകത്തിലെ നേതാവ് ആയ ഡികെ ശിവകുമാർ ആയും കമൽനാഥ് നിരന്തരം ബന്ധപ്പെടുന്നുണ്ട്.
ജ്യോതിരാദിത്യ സിന്ധ്യ യുടെ ഒഴിവ് വഴി രാജ്യ സഭയിലേക്ക് ദിഗ് വിജയ് സിംഗിനെ ആണ് കോൺഗ്രസ്സ് നോമിനേറ്റ് ചെയ്തിരിക്കുന്നത്.അധികാരം എങ്ങനെ എങ്കിലും നില നിർത്തുക എന്നതാണിപ്പോൾ 2 പേരുടെയും ലക്‌ഷ്യം.