ബീറ്റ്‌റൂട്ട് ജൂസ് കഴിക്കൂ; രക്ത സമ്മര്‍ദ്ദം ഉയരാതെ നോക്കൂ

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് ഇതാ ലളിതമായൊരു ഒരു പരിഹാരമാര്‍ഗം. ദിവസവും ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജൂസ് കഴിച്ചാല്‍ അമിത രക്തസമ്മര്‍ദ്ദത്തെക്കുറിച്ച് ഓര്‍ത്ത് വേവലാതിപ്പെടാതെയിരിക്കാം. ഒരു കപ്പ് ജൂസ് കഴിച്ചാല്‍ ഏഴു ശതമാനം വരെ രക്ത സമ്മര്‍ദ്ദം താഴ്ത്താം എന്നാണു ഗവേഷകര്‍ വ്യക്തമാക്കിയിരിക്കുന്നത്.ഉയര്‍ന്ന അളവില്‍ നൈട്രേറ്റ് അടങ്ങിയിരിക്കുന്നതാണ് ഇതിനു കാരണം. ചീര, കാബേജ്,മറ്റു ഇലവര്‍ഗങ്ങള്‍ എന്നിവയും രക്ത സമ്മര്‍ദ്ദ ഭീതി ഒഴിവാക്കും. നൈട്രേറ്റ് കൂടുതല്‍ അടങ്ങിയിരിക്കുന്ന പച്ചക്കറികള്‍ കഴിച്ചാല്‍ രക്തത്തില്‍ ഓക്‌സിജന്റെ അളവ് കൂടുകയും അത് രക്തയോട്ടം ശക്തിപ്പെടുത്തുകയും ചെയ്യും..

Advertisement

പഠനത്തിനു നേതൃത്വം നല്‍കിയ ലണ്ടന്‍ മെഡിക്കല്‍ സ്‌കൂളിലെ ഇന്ത്യക്കാരിയായ പ്രൊഫസര്‍ അമൃത ആലുവാലിയ പറയുന്നത് നൈട്രേറ്റിന്റെ കൂടിയ സാന്നിധ്യം ഉണ്ടാക്കിയ ഫലം തങ്ങളെ അമ്പരപ്പിച്ചു എന്നാണ്. ബീറ്റ്‌റൂട്ട് ജൂസ് ആരോഗ്യത്തിനു ഏറ്റവും ഉത്തമമാണെന്നും ഒരു ബോട്ടിലിന് രണ്ടു പൌണ്ടേ ചെലവു വരൂ എന്നും അവര്‍ പറഞ്ഞു. വെജിറ്റബിള്‍ ഭക്ഷണ രീതി കൂടുതല്‍ നല്ലതാണ്.

യുകെയില്‍ 16 മില്യണ്‍ പേര്‍ക്ക് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഉണ്ട്. അതില്‍ മുപ്പതു ശതമാനവും ഇതിനെക്കുറിച്ച് ബോധവാന്‍മാര്‍ അല്ലെന്നതാണ് സത്യം. 90 നു പകരം 140 നു മുകളിലാണ് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം. ചിലര്‍ക്ക് അതിലും കൂടുതല്‍. ഹൃദയ സംബന്ധമായ അസുഖം, സ്‌ട്രോക്ക്, കിഡ്‌നി തകരാര്‍ എന്നിവയൊക്കെ ഇതിന്റെ ഫലമായി ഉണ്ടാകുന്നു. ബീറ്റ്‌റൂട്ട് സ്റ്റാമിനിയ്ക്കും തലച്ചോറിലെയ്ക്കുള്ള ബ്ലഡ് സപ്ലെയും കൂട്ടാന്‍ സഹായകരമാണ്. മാറുന്ന ജീവിത ശൈലി മൂലമുണ്ടാകുന്ന രോഗാവസ്ഥ തടയാന്‍ ഏറ്റവും നല്ലത് ആരോഗ്യം കാത്തു സൂക്ഷിക്കുക എന്നുള്ളതാണ്.

ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ.