വനിതാ സംരഭകയും ബ്ലോഗ്ഗറുമായ സാസിയയുമായി ഒരു അഭിമുഖം
ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശി ആയ സാസിയ ഒരു ബ്യൂട്ടി ക്ലിനിക്ക് ഉടമയും ബ്ലോഗറും ആണ്.വിശാഖപട്ടണത് സാസ് വേള്‍ഡ് എന്ന ബ്യൂട്ടി ക്ലിനിക്ക് നടത്തുന്നു.കൂടാതെ ബ്ലോഗിങ്ങിലൂടെ മാസം മാന്യമായ ഒരു വരുമാനം കണ്ടെത്തുന്നു.വനിതാ സംരഭകയും ബ്ലോഗ്ഗറുമായ സാസിയയുടെ വിശേഷങ്ങള്‍ നമുക്ക് ചോദിച്ചറിയാം.
- താങ്കളെ ഞങ്ങളുടെ വായനകാര്‍ക്കായി ഒന്ന് പരിചയപ്പെടുത്താമോ?
എന്‍റെ പേര് സാസിയ,ആന്ധ്രാപ്രദേശ് ആണ് സ്വദേശം.വിശാഖപട്ടണത് ഒരു ബ്യൂട്ടിക്ലിനിക്ക് നടത്തുന്നു,കൂടാതെ www.sazworld.com എന്ന ബ്ലോഗ്ഗിന്റെ ഉടമ കൂടി ആണ്.ഈ ബ്ലോഗ് തുടങ്ങിയത് 2014 ല്‍ ആണ്.ഇത് ഒരു വിഷയം മാത്രം കൈകാര്യം ചെയ്യുന്ന ഒരു ബ്ലോഗ് ആല്ല.ഇതില്‍ എല്ലാ വിഭാഗങ്ങളിലുമുള്ള പോസ്റ്റുകള്‍ ഇടാറുണ്ട്.പ്രധാനമായും ആരോഗ്യം,സൌന്ദര്യം ഈ മേഖലയില്‍ ഉള്ള പോസ്റ്റുകള്‍ ആണ്.
കുട്ടികാലം മുതല്‍ പുതിയ കാര്യങ്ങള്‍ വായിച്ചു മനസ്സിലാക്കുവാന് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുവാനും വലിയ താല്‍പര്യം ആയിരുന്നു.ചെറുപ്പം മുതല്‍ ആരോഗ്യവും സൌന്ദര്യവുമായി ബന്ധപെട്ട ബുക്കുകള്‍ ആയിരുന്നു വായിച്ചിരുന്നത്.അങ്ങനെ ആണ് സാസ് വേള്‍ഡ് എന്ന ബ്ലോഗിന്‍റെ ജനനം.
- വിദ്യാഭ്യാസം ജോലി എന്നിവയെ കുറിച്ച്
ആന്ധ്രാ യൂനിവേര്സിറ്റിയില്‍ നിന്നും MA കംപ്ലീറ്റ് ചെയ്തു.അത് കഴിഞ്ഞു PGDCA കോഴ്സ് ചെയ്തു ഇതാണ് എന്‍റെ വിദ്യാഭ്യാസം.അതിനു ശേഷം കുറച്ചു നാള്‍ പ്രോഗ്രാമര്‍ ആയി വര്‍ക്ക് ചെയ്തു.ഹൈദ്രാബാദ് ബാങ്കില്‍ ലൈവ് പ്രൊജെക്ട്ടും കംപ്ളീറ്റ് ചെയ്തു.ഇപ്പോള്‍ വിശാഖപട്ടണത്ത് ഒരു ബ്യൂട്ടി ക്ലിനിക്ക് ഉണ്ട്.പിന്നെ ബ്ലോഗിങ്ങ് അത് കൂടാതെ ഒരു MNC കമ്പനിയില്‍ Recon Analyst ആയി വര്‍ക്ക് ചെയ്യുന്നു.
- എങ്ങനെ ആണ് ബ്ലോഗ്ഗിങ്ങിലെക്ക് കടന്നു വന്നത്
ഒരു ദിവസം ഇമ്രാന്‍ ഉദ്ധീനെയും മറ്റു ചില ബ്ലോഗ്ഗറെയും കുറിച്ച് ഡെക്കാന്‍ ക്രോണിക്കിളില്‍ വന്ന വാര്‍ത്ത വായിക്കുവാന്‍ ഇടയായി.അതിനു ശേഷം ഗൂഗിളില്‍ ഇമ്രാനെ പറ്റി സേര്‍ച്ച് ചെയ്യുകയും അവരുടെ ബ്ലോഗ് ഫോളോ ചെയ്യുകയും ചെയ്തു.അതിനു ശേഷം ഞാന്‍ ഫേസ്ബുക്കില്‍ ജോയിന്‍ ചെയ്യുകയും ബ്ലോഗ്ഗിങ്ങും ആയി ബന്ധപെട്ട വ്യക്തികളെ ഫോളോ ചെയ്യുകയും പല ഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്യുകയും ചെയ്തു.പിന്നീട് ബ്ലോഗ്ഗിങ്ങിനെ പറ്റി ഒരു ഓണ്‍ലൈന്‍ കോഴ്സും ചെയ്തു.അങ്ങനെ ആണ് ഞാന്‍ ബ്ലോഗ്ഗിങ്ങിലെക്ക് കടന്നു വന്നത്.
- എവിടെ നിന്നുമാണ് പ്രധാനമായും ബ്ലോഗ്ഗിലേക്ക് സന്ദര്‍ശകര്‍ വരുന്നത്
പ്രധാനമായും ഗൂഗിളില്‍ നിന്നും നേരിട്ട് വരുന്ന ട്രാഫിക് ആണ് കൂടുതലും,കൂടാതെ ഫേസ്ബുക്ക് ,ട്വിട്ടര്‍ പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും മാക്സിമം ഉപയോഗിക്കുന്നു.
- ബ്ലോഗ്ഗിങ്ങിലെക്ക് കടന്നു വരാന്‍ എന്തെങ്കിലും ഇന്‍സ്പിരേഷന്‍
മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമായ വിവരങ്ങള്‍ പങ്കുവെക്കാം എന്നതാണ് എന്നെ ഇതിലേക്ക് ആകര്‍ഷിച്ചത്.കൂടാതെ നല്ലൊരു വരുമാന വീട്ടിലിരുന്നു തന്നെ ഉണ്ടാക്കാം എന്നതും എന്നെ ഇതിലേക്ക് ആകര്‍ഷിച്ചു.
- ബ്ലോഗ് തുടങ്ങാനുമറ്റുമൊക്കെ ആരെങ്കിലും സഹായിചിട്ടുണ്ടോ
തീര്‍ച്ചയായും തുടക്കത്തില്‍ എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ലായിരുന്നു.ആദ്യം ഞാന്‍ ബ്ലോഗ്ഗറില്‍ ആണ് തുടങ്ങിയത്.അതില്‍ കുറെ എറര്‍ വന്നപ്പോള്‍ ഇമ്രാനെ പോലുള്ളവര്‍ സഹായിച്ചു അങ്ങനെ ആണ് വേര്‍ഡ് പ്രസ്സിലേക്ക് മാറിയത്.ഇമ്രാന്‍ മാത്രമല്ല നിരവധി ബ്ലോഗേഴ്സ് സഹായിച്ചു ഈ ബ്ലോഗ് തുടങ്ങുവാന്‍.
- ഒരു ദിവസം എത്ര മണിക്കൂര്‍ ബ്ലോഗ്ഗിങ്ങിനായി വര്‍ക്ക് ചെയ്യും
അധികം ബ്ലോഗ്ഗിങ്ങിനായി ചിലവഴിക്കാന്‍ സാധിക്കാറില്ല.ബ്യൂട്ടി ക്ലിനിക്ക് നോക്കി നടത്താന്‍ രണ്ട് സ്റ്റാഫ് ഉണ്ട്.ഓഫീസില്‍ നിന്നും വന്ന ശേഷം രണ്ട് മണിക്കൂര്‍ ബ്ലോഗ്ഗിങ്ങിനായി ചിലവഴിക്കും.
- ബ്ലോഗിങ്ങ് ഹോബി ആണോ പ്രൊഫെഷന്‍ ആണോ
തുടക്കത്തില്‍ ഹോബി എന്ന നിലക്കാണ് ബ്ലോഗിങ്ങ് തുടങ്ങിയത്.ഇപ്പോള്‍ അതും ഒരു പ്രൊഫെഷന്‍ ആണ്.
- എല്ലാവരുടെയും ചിന്ത ബ്ലോഗിങ്ങ് വളരെ എളുപ്പം ആണെന്നാണ് എന്താണ് അഭിപ്രായം
ബ്ലോഗിങ്ങ് അത്ര എളുപ്പം ഒന്നുമല്ല.തുടക്കത്തില്‍ ദിവസങ്ങളോളം ഇതിനായി വര്‍ക്ക് ചെയ്തിട്ടുണ്ട്.പലപ്പോ.ഴും ഒരു മണിക്കൂര്‍ മാത്രം ഉറങ്ങിയിട്ടുണ്ട്.ബ്ലോഗ്ഗിങ്ങില്‍ റെസ്റ്റ് എടുക്കാന്‍ സാധിക്കില്ല.എപ്പോഴും അപ്ടെഷന്‍സ് വന്നു കൊണ്ടിരിക്കും.നമ്മള്‍ അതിനനുസരിച്ച് ഒപ്പം മുന്നോട്ട് പോയി കൊണ്ടിരിക്കണം.
- പുതുതായി ബ്ലോഗ്ഗിങ്ങിലെക്ക് വരുന്നവര്‍ക്ക് എന്തെങ്കിലും ഉപദേശം
ബ്ലോഗിങ്ങ് ഒരിക്കലും പണം ഉണ്ടാക്കുവാന്‍ ഉള്ള വഴി മാത്രം ആയി കാണരുത്,മറ്റുള്ളവര്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്ന ഒരു വഴി ആയി കാണുക.വരുമാനം ഒക്കെ തനിയെ അതിനോടൊപ്പം വന്നോളും .