മൃതദേഹം എങ്കിലും കയറ്റിയയക്കാനുള്ള കനിവ് കാത്ത് പ്രവാസികൾ

മൃതദേഹം പോലും കയറ്റിയയക്കാൻ സാധിക്കാതെ പ്രവാസികൾ.കേന്ദ്രസർക്കാർ പുറത്തിറക്കിയ നടപടിയാണ് പ്രവാസികളുടെ ജീവിതം വീണ്ടും ദുരിതത്തിലാഴ്ത്തിയത് . ഇന്നലെ ഉച്ചയോടെയായിരുന്നു വിമാനത്താവളങ്ങളിൽ മൃതദേഹം സ്വീകരിക്കുന്നതിനുള്ള വിലക്ക് ഏർപ്പെടുത്തിയ നടപടി പുറത്തിറങ്ങിയത് . യുഎഇയിൽ മാത്രമായി ഇരുപതിലധികം മൃതദേഹങ്ങളാണ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.

Advertisement

ഗൾഫിലെ പോലീസിന്റെയും,ഇന്ത്യൻ എംബസിയുടെയും അനുമതി ലഭിച്ച മൃതദേഹങ്ങൾ വരെ ഇവയിൽപ്പെടുന്നു. വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത് മുതൽ കാർഗോ വിമനങ്ങളിലായാണ് മൃതദേഹം നാട്ടിൽ എത്തിച്ചിരുന്നത്. എന്നാൽ ഇന്നലെ മുതൽ മൃതദേഹം സ്വീകരിക്കരുത്‌ എന്നാണ് വിമാന സർവീസുകൾക്കു ലഭിച്ച ഉത്തരവ്.അതോടെ ഈ വഴിയും അടഞ്ഞിരിക്കുകയാണ് .

കേന്ദ്ര സർക്കാരിന്റെ ഇത്തരമൊരു നടപടിയുടെ വിശദീകരണം എന്താണെന്ന് ഇതുവരെ അറിയാൻ സാധിച്ചിട്ടില്ല.
വിദേശത്ത് മരിക്കുന്ന വ്യക്തികളുടെ കോവിഡ് ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമാണ് മൃതദേഹം നാട്ടിലേക്ക് അയക്കുന്നത്. എന്നാൽ യാത്ര സർവീസുകൾ ആരംഭിക്കാത്ത ഈ അവസരത്തിൽ മൃതദേഹം എങ്കിലും നാട്ടിലെത്തിക്കണം എന്നതാണ് പ്രവാസികളുടെ അപേക്ഷ.ഉറ്റവരെ ഒരു നോക്കുപോലും കാണാൻ കഴിയാതെ ബന്ധുക്കൾ അവരുടെ മൃതദേഹം എങ്കിലും ലഭിക്കണമെന്ന പ്രാർത്ഥനയിലാണ്.