ആന്റി ടാങ്ക് മിസൈൽ ഉപയോഗിച്ച് പാകിസ്ഥാനെ തിരിച്ചടിച്ചു ഇന്ത്യ

വെടി നിർത്തൽ കരാറുകൾ തുടർച്ചയായി ലംഖിക്കുകയും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ നുഴഞ്ഞു കയറ്റക്കാരെ സഹായിക്കുകയും ചെയ്ത പാകിസ്ഥാൻ പട്ടാളത്തിന് അപ്രതീക്ഷിതമായ തിരിച്ചടി നൽകി ഇന്ത്യൻ പട്ടാളം.ആന്റി ടാങ്ക് മിസൈൽ ഉപയോഗിച്ചാണ് ഇന്ത്യ തിരിച്ചടിച്ചത്.

Advertisement

ഇത് കൂടാതെ പാകിസ്താനെതിരെ ശക്തമായ ഷെല്ലാക്രമണവും ഇന്ത്യ നടത്തി.ദൃശ വാർത്താ ഏജൻസി ആയ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ഇന്ത്യ ആന്റി ടാങ്ക് മിസൈൽ ഉപയോഗിച്ച് തിരിച്ചടിക്കുന്നതിന്റെ വീഡിയോ ദൃശ്യവും പിടിഐ പുറത്തു വിട്ടിട്ടുണ്ട്.

കുപവാര സെക്ടറിന് എതിർ വശത്തുള്ള പാക് സൈനിക  കേന്ദ്രങ്ങൾക്ക് എതിരെ ആണ് ഇന്ത്യ തിരിച്ചടിച്ചത് എന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

ഫെബ്രുവരി മൂന്നാമത്തെ ആഴ്ച നടത്തിയ തിരിച്ചടിയുടെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.നുഴഞ്ഞു കയറ്റക്കാരെ സഹായിക്കുന്നതിനുള്ള ശക്തമായ തിരിച്ചടി ആയാണ് ഇതിനെ വിലയിരുത്തുന്നത്.

കൂടുതൽ വായിക്കുക : വൈറൽ ആയി നായയുടെ മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് 

ഈ വര്ഷം ജനുവരി ഒന്നിനും ഫെബ്രുവരി 23 നും ഇടയിൽ 646 തവണ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഖിച്ചു എന്നാണ് രേഖകൾ.ജമ്മു കാശ്മീർ പുനർസംഘടിപ്പിച്ചതിനു ശേഷം ആണ് ഇത്തരം ആക്രമണങ്ങൾ കൂടിയത്.ശൈത്യകാലം ആകുന്നതോടു കൂടി നുഴഞ്ഞു കയറ്റക്കാരുടെ എണ്ണം ഇനിയും വർധിക്കുവാനുള്ള സാഹചര്യം ആണുള്ളത്.അതിനാൽ ശക്‌തമായ സുരക്ഷാ ആണ് അതിർത്തിയിൽ ഒരുക്കിയിരിക്കുന്നത്.