ഭൂപടം തിരുത്തിയ നേപ്പാളിനെതിരെ ഇന്ത്യ

ഇന്ത്യയുടെ ശക്തമായ എതിർപ്പ് മറികടന്നു ഇന്ത്യൻ പ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തിയ നേപ്പാളിന്റെ പുതിയ ഭൂപടം നേപ്പാൾ പാർലമെന്റ് അംഗീകരിച്ചു.ഇന്ത്യൻ അതിർത്തിയിലെ പ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തി ആണ് നേപ്പാളിന്റെ പുതിയ ഭൂപടം.ഇന്നലെ ചേർന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ആകെയുള്ള 275 അംഗങ്ങളിൽ 258 പേർ പങ്കെടുത്തു. പങ്കെടുത്ത എല്ലാവരും തന്നെ പുതിയ ഭൂപടത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.ഇതോടു കൂടെ പുതിയ ഭൂപടത്തിനു അംഗീകാരം ആയി.

Advertisement

ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നീ ഇന്ത്യയിലെ പ്രദേശങ്ങൾ കൂടെ ഉൾപ്പെടുത്തി ആണ് നേപ്പാളിന്റെ പുതിയ ഭൂപടം.ഈ ഭൂപ്രദേശങ്ങൾ തങ്ങളുടെ ആണെന്നും ചർച്ചകളിലൂടെ അത് എത്രയും വേഗം തിരിച്ചു പിടിക്കണമെന്നും നേപ്പാൾ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഇതോടു കൂടി ഇന്ത്യയുടെ ആശ്രിത രാഷ്ട്രമായിരുന്ന നേപ്പാളുമായുള്ള നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ വന്നിരിക്കുകയാണ്.

Image :IndianExpress.com