മൂന്നാംഘട്ട ലോക്ക്ഡൗണിൽ പ്രവേശിക്കുമ്പോൾ കോവിഡ് -19 ൽ ഞെരുങ്ങി ഇന്ത്യ
ആദ്യ രണ്ട് ഘട്ടം കഴിഞ്ഞ് മൂന്നാംഘട്ട ലോക്ഡൗണിൽ പ്രവേശിക്കുമ്പോൾ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്.24 മണിക്കൂറിനിടെ കൂടുതൽ ആളുകൾ കോവിഡ് രോഗത്തിന് അടിമപ്പെടുന്നു .രാജ്യം വളരെ മുൻകരുതലോടെ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നുവെന്നിരിക്കെ കോവിഡ് രോഗികളുടെ കാര്യത്തിൽ നിലവിൽ ഏറെ ആശങ്കയിലാണ് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും.
പ്രവാസികൾക്ക് തിരികെയെത്താനുള്ള ടിക്കറ്റ് നിരക്കിന്റെ കാര്യത്തിൽ തീരുമാനമായി
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 126 മരണങ്ങളാണ് കോവിഡ് മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് .ഇതോടെ രാജ്യത്ത് മരിച്ചവരുടെ ആകെ സംഖ്യ 1694 ആയി ഉയർന്നു. കോവിഡ് രോഗികളുടെ എണ്ണത്തിൽ 24 മണിക്കൂറിനിടെ 2958 രോഗികൾ കൊറോണ വൈറസ് ബാധിതരായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടു എന്നതും രാജ്യത്തെ ആശങ്കയിലാഴ്ത്തുന്നു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരുടെ കണക്കിലെടുക്കുകയാണെങ്കിൽ 49,391 പേരായി ഉയർന്നു.
ഗൾഫിൽ നിന്നും എണ്ണൂറോളം പ്രവാസികൾ നാല് വിമാനങ്ങളിലായി ആദ്യദിവസം കേരളത്തിലെത്തും
കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിയെന്ന ആശ്വാസ വാർത്തയാണ് നൽകിയതെങ്കിൽ, അടുത്ത ദിവസംതന്നെ വിപരീതവാർത്തയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോക്ഡൗണിൽ നൽകിയ ഇളവുകൾവഴി രാജ്യത്ത് രോഗത്തിൻ്റെ തീവ്രത കുറയ്ക്കുമെന്നാണ് കരുതിയിരുന്നെങ്കിലും,രോഗം ബാധിച്ചവരുടെയും ,രോഗംമൂലം മരണം സംഭവിച്ചിരിക്കുന്നവരുടേയും സംഖ്യയിൽ വന്നിരിക്കുന്ന വർദ്ധനവ് കേന്ദ്രത്തെ സങ്കീർണതയിലാക്കിരിക്കുകയാണ്. തുടർന്നുള്ള ദിവസങ്ങളിൽ ലോക്ഡൗൺ നീട്ടുകയോ, നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുകയോ നിലവിലെ സാഹചര്യത്തിൽ ഉണ്ടാകുമോ എന്ന് കാത്തിരിക്കാം.