ഇന്ത്യയില്‍ രണ്ടരലക്ഷത്തോളം കൊവിഡ് കേസുകള്‍ ,24 മണിക്കൂറില്‍ 9887 പുതിയ രോഗികള്‍

കോവിഡ് ഇന്ത്യയിൽ സ്ഥിതി രൂക്ഷമാകുന്നു.രണ്ടരലക്ഷത്തോളം കൊവിഡ് കേസുകള്‍ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.അതെ സമയം കഴിഞ്ഞ 24 മണിക്കൂറില്‍ 9887 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഒറ്റ ദിവസം ഇത്രയേറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമായിട്ടാണ്.87 പേര്‍ കൂടി മരിച്ചു. ഇതോടെ മൊത്തം മരണം  6929 ആയി.ഇന്ത്യയിലാണ് സ്‌പെയിനിനേക്കാള്‍ കൂടുതൽ രോഗികള്‍.ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനം ആണ് നിലവിൽ ഇന്ത്യക്ക്.

Advertisement

രാജ്യത്തെ 85 ശതമാനം കൊറോണ രോഗവും മഹാരാഷ്ട്ര, തമിഴ്‌നാട്, ദില്ലി, ഗുജറാത്ത്, രാജസ്ഥാന്‍, യുപി, മധ്യപ്രദേശ്, വെസ്റ്റ് ബംഗാള്‍, കര്‍ണാടക, ബിഹാര്‍ എന്നിവിടങ്ങളിലാണ് .രാജ്യത്ത് ഇതുവരെ മരിച്ചതില്‍ 95 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. രോഗബാധിതരുടെ എണ്ണം വർധിപ്പിക്കുന്നത് ജൂൺ എട്ടു മുതൽ രാജ്യത്ത് അൺലോക്ക് നടപ്പാക്കാൻ ഇരിക്കെ ആശങ്കയുണർത്തുന്നു. ക്രമാതീതമായി കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായത് അന്യസംസ്ഥാന തൊഴിലാളികളെ തിരികെയെത്തിക്കാൻ തുടങ്ങിയതിന് ശേഷമാണ്.ഇതിനെ തുടർന്ന് ഗ്രാമീണ മേഖലയിലും കോവിഡ് പടർന്നിരിക്കുകയാണ്.

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കേരളത്തില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍.അവശ്യസര്‍വീസുകള്‍ക്ക് മാത്രം അനുമതി.