നിങ്ങളുടെ വീട്ടിൽ എലിശല്യം ഉണ്ടോ?എങ്കിൽ അവയെ തുരത്താൻ ഇതാ ഒരു കിടിലൻ ടിപ്.
എലി എല്ലാവരുടെയും ഒരു ശത്രുവാണ് .പ്രത്യേകിച്ച് വീടുകളിൽ ഇവ കടന്നുകൂടിയാൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ഏറെയാണ്. കൂടാതെ ,മഴക്കാല രോഗങ്ങളുടെ കൂട്ടത്തിൽ എലിപ്പനിയും ഒരു വില്ലനായി വരാറുണ്ട് .എത്ര വൃത്തിയായി സൂക്ഷിച്ച പരിസരങ്ങളിൽപോലും എലിയുടെ സമ്പർക്കം ഉണ്ടായാൽ ,തുടർന്നുണ്ടാകുന്ന രോഗങ്ങളും നിരവധിയാണ് . വളരെ സുരക്ഷിതമായ ഒരു താവളം എലി കണ്ടുപിടിച്ചാൽ അവിടെനിന്നും അവയെ തുരത്താൻ പ്രയാസമാണ്.
ഭക്ഷണപദാർത്ഥങ്ങളുടെ അവശിഷ്ടങ്ങളും എടുത്തുകൊണ്ടുപോയി മാളത്തിൽ നിക്ഷേപിച്ചാൽ തുടർന്നുണ്ടാകുന്ന പൊല്ലാപ്പുകൾ നിരവധിയാണ്. വീടിനുള്ളിൽ സുരക്ഷിതമായ വെച്ചിരിക്കുന്ന പേപ്പർ, പുസ്തകങ്ങൾ എന്നിവ ഒരു പ്രാവശ്യം ഇവരുടെ കണ്ണിൽപെട്ടാൽ അവ കരണ്ട് തീർക്കുന്നതും ശല്യമാണ്. എലിക്കെണി ,എലിപെട്ടികൾ, വിഷാംശം അടങ്ങിയ നിരവധി വസ്തുക്കളും ഇന്ന് വിപണിയിൽ എലിയെ തുരത്താൻ ലഭ്യമാണ്. എന്നാൽ എത്രതന്നെ ഇവയെല്ലാം ഉപയോഗിച്ച് പരീക്ഷിച്ചാലും എലിശല്യം മാറാത്തത് തീരാതലവേദനയാണ്.
വളരെ എളുപ്പത്തിൽ എലിയെ തുരത്താൻ ഒരു കിടിലൻ വിദ്യ ഇതാ. ഇത് തയ്യാറാക്കുന്നതിന് വേണ്ടി ആവശ്യമായി വരുന്ന വസ്തുക്കൾ താഴെപ്പറയുന്നവയാണ്.
1. തക്കാളി
2. സാധാരണ മുളകുപൊടി
3. ശർക്കര
തക്കാളി രണ്ടായി മുറിയ്ക്കുക. ഒരു പകുതി തക്കാളിയുടെ മുകൾഭാഗം മറയുംവിധം മുളകുപൊടി പുരട്ടുക.
തുടർന്ന് ശർക്കര പൊടിച്ച് മുളകുപൊടിയുടെ മുകൾഭാഗത്ത് നന്നായി പുരട്ടുക . ഇപ്രകാരം തയ്യാറാക്കിയ പകുതി തക്കാളി വെയ്ക്കുകയാണെങ്കിൽ എലി ഇത് തിന്നുകയും തുടർന്ന്, എലികളിൽ ഇവ മൂലമുണ്ടാകുന്ന രാസപ്രവർത്തനം വഴി അസിഡിറ്റി ഉണ്ടാവുകയും ചെയ്യുന്നു. അങ്ങനെ നമുക്ക് എലിയെ എന്നന്നേക്കുമായി ഒഴിവാക്കാവുന്നതാണ് .താഴെ കാണുന്ന വീഡിയോയിൽ ഈ മിശ്രിതം തയ്യാറാക്കുന്ന വിധം വിശദീകരിക്കുന്നത് നോക്കാവുന്നതാണ്.