കൊറോണ വൈറസ് എത്രനാള്‍ നമുക്കൊപ്പമുണ്ടാകും ?

ലോക വ്യാപകമായി പടർന്നു കൊണ്ടിരിക്കുന്ന കൊറോണ രോഗത്തിന്റെ ഭീതിയിലാണ് എല്ലാ ജനങ്ങളും.നിരവധി ജീവനുകളാണ് ഈ രോഗം ഇല്ലാതാക്കി തീർത്തത്.ലോകം ഇപ്പോൾ ഉറ്റുനോക്കികൊണ്ടിരിക്കുന്നത് കോവിഡ് 19 എന്ന ഈ രോഗത്തെ എന്നാണ്ഭൂമിയിൽനിന്നു തുടച്ചുനീക്കാൻ കഴിയുകയെന്നതാണ്. ശാസ്ത്രജ്ഞന്മാരും ആരോഗ്യവിദഗ്ധരും ഇതിനുള്ള കഠിന പരിശ്രമത്തിലാണ്.എന്നാൽ ഏറ്റവും ഓടുവിലായി വന്ന പഠനങ്ങൾ പറയുന്നത് വളരെ കാലത്തോളം ഈ വൈറസ് നമ്മോടാപ്പം ഉണ്ടാകുമെന്നാണ്.

Advertisement

ഈ വൈറസിന് പടർന്നുപിടിക്കാൻ ഏറ്റവും അനുയോജ്യമായതു തണുപ്പ് അഥവാ ശൈത്യകാലമാണ്. അതിനാൽ വരുംനാളുകളിൽ നമ്മൾ കൂടുതൽ ജാഗരൂകരായിരിക്കണമെന്നും ലോകാരോഗ്യ സംഘടനകൾ പറയുന്നു.ഇപ്പോൾ നമ്മൾ പാലിച്ചു കൊണ്ടിരിക്കുന്ന- വ്യക്തികൾ തമ്മിൽ പാലിക്കേണ്ട സാമൂഹിക അകലവും,മാസ്‌ക് ,ഹാൻഡ് വാഷ്,സാനിറ്റൈസർ ഇവയുടെ ഉപയോഗവും 2022 വരെയെങ്കിലും തുടരണമെന്നാണ് യുഎസ് സെന്റര്‍ ഫോര്‍ ഇന്‍ഫെക്‌ഷ്യസ് ഡിസീസ് റിസര്‍ച്ച് ആന്‍ഡ് പോളിസി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. വൈറസിനെ തുരത്താൻ ഇത്തരം സജ്ജീകരണങ്ങൾ ഉപയോഗിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ പ്രതിരോധശേഷിയും വർധിക്കുന്നതിന് സഹായകമാകും. ഇത്തരം പ്രക്രിയയിലൂടെ വേണം സമൂഹത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനെന്നും പഠനങ്ങൾ പറയുന്നു.