വീട്ടിൽ മല്ലിയില തോട്ടം ഉണ്ടാക്കാൻ കടയിൽനിന്നും വാങ്ങുന്ന ഒരുതരി മല്ലിമതി.
കറികൾക്ക് രുചിയും മണവും നൽകുന്നതിനുവേണ്ടി ഇലവർഗ്ഗങ്ങൾ നാം ഉപയോഗിക്കാറുണ്ട്. കറിവേപ്പില, മല്ലിയില,പുതിനയില,ആഫ്രിക്കൻ മല്ലിയില, റോസ്മേരി എന്നീ ഇലകൾ അനുയോജ്യമായവിധം കറികളിൽ ഇടാറുണ്ട് . ഇന്ന് നമുക്ക് വിപണിയിൽ എല്ലാവിധവസ്തുക്കളും സുലഭമാണ് .പച്ചക്കറികളും, പഴങ്ങളും, പൂക്കളും ,ഇലവർഗ്ഗങ്ങളുമെല്ലാം അന്യസംസ്ഥാനങ്ങളിൽനിന്നുമാണ് ഭൂരിഭാഗവും കേരളത്തിൽ എത്തിച്ചേരുന്നത് .
വിപണിയിലെത്തുന്ന വസ്തുക്കളിൽ മായവും വിഷാംശവും കലരാത്ത വസ്തുക്കൾ ചുരുക്കംചിലത് മാത്രമേയുള്ളൂ. അന്യസംസ്ഥാനങ്ങളിൽനിന്നും ഇപ്പോൾ നമ്മുടെ വിപണിയിലെത്തുന്ന മാംസാഹാരങ്ങളിലും, പച്ചക്കറികളിലും, പഴങ്ങളിലും ഇലവർഗ്ഗങ്ങളിലും വിഷാംശം ഏറെയാണെന്ന് തെളിഞ്ഞിട്ടുണ്ട് . എന്നാൽ ഒരു പരിധിവരെ ഇവയിലുള്ള മായം ചിലപൊടിക്കൈകൾ പ്രയോഗിച്ചാൽ നീക്കാവുന്നതാണ്.എന്നാൽ ഇല വർഗ്ഗങ്ങളിൽ വിഷം നീക്കംചെയ്യാൻ പ്രയാസമാണ്. സാധ്യമല്ലായെന്നുതന്നെ പറയാം.
ഇലവർഗ്ഗങ്ങൾ ഉണ്ടായിതുടങ്ങുന്നതിനു മുൻപേതന്നെ വിഷം കലർന്ന പാനീയങ്ങൾ അവയുടെ മുകളിൽ തെളിക്കുന്നതിനാൽ നാം എത്രയൊക്കെ വൃത്തിയാക്കിയാലും മായം പോവുകയില്ല. അതിനാൽ ഏറ്റവും എളുപ്പം ഇലവർഗ്ഗങ്ങളും മറ്റും വീട്ടിൽതന്നെ കൃഷി ചെയ്യുന്നതാണ് .കടയിൽനിന്നും നാം വാങ്ങുന്ന മുഴുവൻ മല്ലികൊണ്ട് വീട്ടിൽ എളുപ്പത്തിൽതന്നെ മല്ലിയില കൃഷി ചെയ്തെടുക്കാവുന്നതാണ് . വീട്ടിൽതന്നെ കൃഷിചെയ്തെടുക്കുന്ന മല്ലിയിലയിലും അവയുടെ വേരിനും ഔഷധഗുണങ്ങൾ ഏറെയാണ്. സൂര്യപ്രകാശം അധികം വേണ്ടാത്തതിനാൽ മല്ലിയില എല്ലാവർക്കും കൃഷിചെയ്യാവുന്നതാണ്. താഴെ കാണുന്ന വീഡിയോയിൽ എപ്രകാരമാണ് മല്ലിയില കൃഷിചെയ്യുന്നതെന്ന് നോക്കാം.
credit: PRS Kitchen.