കുക്കർ പൊട്ടിത്തെറിക്കാനുള്ള സാധ്യത മനസ്സിലാക്കാം. വീട്ടമ്മമാർ ശ്രദ്ധിക്കേണ്ടത്
അടുക്കളയിലെ നിത്യ ഉപയോഗ വസ്തുവായ കുക്കർ പൊട്ടിത്തെറിക്കാനുള്ള സാധ്യത മനസ്സിലാക്കാം. വീട്ടമ്മമാർ ശ്രദ്ധിക്കേണ്ടത്.
ഏതൊരു നാട്ടിലും അടുക്കളയിലുണ്ടാകുന്ന അപകടങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരിക്കും കുക്കർമൂലം പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടങ്ങൾ. നിമിഷ നേരത്തെ അശ്രദ്ധ മാത്രംമതി ഒരു കുടുംബത്തെ മുഴുവൻ ശിഥിലമാക്കാൻ. സമയത്തിൻ്റെ ലഭ്യത കുറവുമൂലം കുക്കറിൽ പാകം ചെയ്ത വസ്തു വേഗത്തിൽ പുറത്തെടുക്കാൻവേണ്ടി പരിശ്രമിക്കുന്ന സാഹചര്യങ്ങളിലാണ് അപകടങ്ങൾ കൂടുതൽ സംഭവിക്കുന്നതായി കാണുന്നത്. എന്നാൽ ഇതരസംഭവങ്ങളും നമ്മുടെ മുൻപിൽ ഉണ്ടായിട്ടുണ്ട് .
കുക്കറിനുള്ളിൽ ഏറെനാളത്തെ ഉപയോഗത്തിനുശേഷം ഏതെങ്കിലും ഭക്ഷ്യധാന്യങ്ങൾ വാഷറിനുള്ളിൽ കുടുങ്ങിയിരിക്കുന്നതുമൂലം, കുക്കറിൽ മർദ്ദം രൂപപ്പെടാതിരിക്കുകയും ഏറെനേരം അനാവശ്യമായി പാചകം ചെയ്യുന്ന തീ അണയ്ക്കാതെയിരുന്നാൽ കുക്കർ കേടാവുന്ന അവസ്ഥയും ഉണ്ടാകും . കുക്കറിലെ വിസിലിൻ്റെ ഉൾഭാഗത്ത് മുൻപത്തെ ഉപയോഗത്തിന് ശേഷം വൃത്തിയായി കഴുകിയില്ലെങ്കിൽ,ഏതെങ്കിലും തരത്തിൽ ചെറിയ വസ്തുക്കൾ കുടുങ്ങിയിരിക്കാൻ സാധ്യതയുണ്ട്. തുടർന്ന് കുക്കറിൻ്റെയുള്ളിൽ രൂപപ്പെടുന്ന മർദ്ദത്തിന് പുറത്തു കടക്കാനാവാതെ വലിയ ശബ്ദത്തോടുകൂടി കുക്കർ പൊട്ടിത്തെറിക്കുകയും, നിരവധി നാശനഷ്ടങ്ങളുണ്ടായ സംഭവങ്ങളും നമുക്ക് മുന്നിലുണ്ട്. തുടർന്ന് മേൽക്കൂരവരെ പൊളിഞ്ഞ സംഭവങ്ങളും ,ഫ്രിഡ്ജ് മുതലായ അടുക്കളയിലെ നിത്യോപയോഗ സാധനങ്ങളും ഉപയോഗശൂന്യമാകുന്നതും ശ്രദ്ധയിൽപെടാറുണ്ട് .
ചില വിദ്യകൾ ഉപയോഗിച്ചാൽ കുക്കർ പൊട്ടിത്തെറിക്കാനുള്ള സാഹചര്യം ഒഴിവാക്കാൻ നമുക്ക് സാധിക്കും .ഇതിനുള്ള പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ആദ്യമായി ഏറെനാളായി സ്ഥിരമായി ഉപയോഗിക്കുന്ന കുക്കറാണെങ്കിൽ അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ നീക്കം ചെയ്യുക എന്നതാണ് പ്രധാനം. അതിനായി പല വിദ്യകളുമിന്ന് സോഷ്യൽ മീഡിയയിൽ ലഭ്യമാണ്. കുക്കറിൻ്റെ വലിപ്പത്തിനനുസരിച്ച് സാധാരണഗതിയിൽ നാം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന കുറച്ച് ഡിഷ് വാഷ് ഒരു പാത്രത്തിലെടുക്കുക. അതിലേക്ക് കുറച്ചു നാരങ്ങാനീര് ,സോഡാപ്പൊടി, ഉപ്പ് ,വിനാഗിരി എന്നിവ നന്നായി സംയോജിപ്പിക്കുക. ഈ ലായനി കുക്കറിൽ കറ പറ്റിപ്പിടിച്ചിരിക്കുന്ന എല്ലായിടത്തും ആകുന്ന വിധത്തിൽ കയ്യുറ ഉപയോഗിച്ച് പ്രയോഗിക്കുക. ഈ രീതിയിൽ കുക്കർ വൃത്തിയായി കഴുകാവുന്നതാണ് .ഓരോ പാചകം ചെയ്യുന്നതിന് മുൻപും കുക്കറിലെ വാഷർ, അതുപോലെ കുക്കറിൻ്റെ വിസിൽ, മറ്റു വസ്തുക്കൾ കൊണ്ട് അടഞ്ഞിരിക്കുകയല്ലെന്ന് പ്രത്യേകം ഉറപ്പുവരുത്തുക .കുക്കറിൽ പാകം ചെയ്തതിനുശേഷം വളരെ പെട്ടെന്ന് തന്നെ കുക്കർ തുറക്കാതെ മുഴുവൻ ആവിയും പോയതിനുശേഷം സാവധാനത്തിൽ തുറക്കാൻ ശ്രമിക്കുക. ബലം പ്രയോഗിച്ച് നമ്മൾ കുക്കർ തുറക്കാൻ ശ്രമിക്കുമ്പോഴാണ് അപകടങ്ങളുണ്ടാകുന്നത് കണ്ടുവരുന്നത് .പാകം ചെയ്യുന്നതിനുള്ള വെള്ളം കുക്കറിൽ കൂടുതൽ അളവായാൽ ചെയ്യാവുന്ന പരിഹാരമാർഗ്ഗം താഴെക്കൊടുത്തിരിക്കുന്ന വീഡിയോയിൽ നമുക്ക് കാണാം.