ലോക്ഡൗണിൽ കെട്ടിക്കിടക്കുന്ന സിമന്റിന് എക്സ്പെയറി ഡേറ്റ് ഉണ്ടോ? കണ്ടുപിടിക്കാൻ ഇതാ ഒരു എളുപ്പവിദ്യ.
കോവിഡ്- 19 ൻ്റെ പരിണിതഫലമായി നമ്മുടെ നാട്ടിൽ കർശനമായ നിയന്ത്രണങ്ങൾ വന്നതോടെ എല്ലാവിധ കൺസ്ട്രക്ഷൻ വർക്കുകളും ജോലികളും നിർത്തിവെച്ചിരിക്കുകയാണ്. ഇവയിൽ ഏവരെയും കുഴപ്പിക്കുന്ന ഒരു സംശയമാണ് നാം ഉപയോഗിക്കുന്ന സിമന്റിന്റെ എക്സ്പെയറി ഡേറ്റ് എത്രനാൾ വരെയുണ്ട് അഥവാ ഉപയോഗശൂന്യമായ സിമൻ്റ് എങ്ങനെ കണ്ടുപിടിക്കാമെന്നത്. ലോക്ഡൗൺ നാലാം ഘട്ടത്തിലേക്കു കൂടി നീങ്ങുന്ന ഈ സാഹചര്യത്തിൽ വർക്കുകൾക്കും മറ്റുമായി കൺസ്ട്രക്ഷൻ സൈറ്റുകളിലും വീടുകളിലും ലോഡുകണക്കിന് സിമൻറ് ചാക്കുകൾ കെട്ടിക്കിടക്കുകയാണ് .ഈ അവസരത്തിലാണ് നിരവധി ആളുകൾ സോഷ്യൽ മീഡിയയിലും മറ്റുമായി സിമൻ്റ് ചാക്കുകളുടെ എക്സ്പെയറി ഡേറ്റിനെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചിരിക്കുന്നത്.
കൺസ്ട്രക്ഷൻ വർക്കുകൾക്ക് പോകുന്നവരും ഈ മേഖലയിൽ ജോലി ചെയ്യുന്നവരുമായ നിരവധി പേർ ഈ സംശയമായി മുൻപോട്ടു വന്നെങ്കിലും ശാശ്വതമായി ഒരു ഉത്തരം ആർക്കും നൽകാനായിട്ടില്ല. വളരെ എളുപ്പത്തിൽ ഏതൊരു വ്യക്തിക്കും സിമൻറ് ഉപയോഗശൂന്യമാണോ എന്നറിയാൻ ഒരു വിദ്യ ഉപയോഗിച്ചു നോക്കാവുന്നതാണ് . സിമന്റ് ചാക്കിലേക്ക് കൈകടത്തി നോക്കുമ്പോൾ ചെറിയ ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉപയോഗിക്കാവുന്നതാണ്. കുറച്ചു സിമൻറ് എടുത്തു അതിൽ കട്ടകൾ രൂപപ്പെട്ടിട്ടുണ്ടെങ്കിൽ, ചെറിയ മർദ്ദം കൊടുത്താൽ പൊടിഞ്ഞു പോകുന്നെങ്കിൽ ഉപയോഗിക്കാൻ ഉതകുന്നതാണ്. എത്ര ശ്രമിച്ചാലും ഉടയ്ക്കാൻ സാധിക്കാത്ത കട്ടകൾ രൂപപ്പെട്ടിട്ടുണ്ടെങ്കിൽ സിമന്റ് ഉപയോഗശൂന്യം ആയിരിക്കാനാണ് സാധ്യത. ചെറിയ തോതിൽ ഇവ പരീക്ഷിച്ചു നോക്കി വിജയിക്കുകയാണെങ്കിൽ നമുക്ക് ഉപയോഗിക്കാം. എന്നാൽ വലിയ രീതിയിലുള്ള കൺസ്ട്രക്ഷനും മറ്റുമാണ് സിമൻറ് ഉപയോഗിക്കേണ്ടതെങ്കിൽ വിദഗ്ധമായ പരിശോധന നടത്തിയതിനു ശേഷം മാത്രമേ ഉപയോഗിച്ചു തുടങ്ങാവൂ.