വെറും 5.6 ലക്ഷത്തിന് 2 സെൻറ്റിൽ നിർമ്മിച്ച വീട് കാണാം
വളരെ കുറഞ്ഞ സ്ഥലപരിധിയിലും ഇന്നത്തെ കാലത്ത് വീടുകൾ നിർമ്മിക്കാൻ സാധിക്കും.
എല്ലാവരുടെയും സ്വപ്നമാണ് വളരെ കുറഞ്ഞ ബഡ്ജറ്റിൽ സ്വന്തമായി ഒരു വീട് പണിയുക എന്നത്. അത്യാധുനിക സൌകര്യങ്ങൾ ഉള്ള വീടുകൾ വരെയും വളരെ കുറഞ്ഞ ബഡ്ജറ്റിൽ നിർമ്മിക്കാം. പക്ഷെ എല്ലാം നമ്മുടെ പ്ലാനിങ്ങും മേൽനോട്ടവും പോലെ ഇരിക്കും.വളരെ കുറഞ്ഞ സ്ഥലപരിധിയിലും ഇന്നത്തെ കാലത്ത് വീടുകൾ നിർമ്മിക്കാൻ സാധിക്കും.മികച്ച ഐഡിയകൾ ഉള്ള ഒരു എഞ്ചിനിയറെ ലഭിച്ചാൽ മതി. അത്തരത്തിൽ നിർമ്മിച്ച ഒരു വീട് കാണാം.
Total Area: 452 Square Feet
Plot: 2 Cent
Budget: 5.60 Lacks
ചെറിയ സിറ്റ് ഔട്ട്
ലിവിങ് കം ഡൈനിങ്ങ് ഹാൾ
2 ബെഡ്‌റൂം
1 കോമൺ ബാത്രൂം
കിച്ചൻ
2 സെൻറ്റിൽ 452 ചതുരശ്ര അടിയിൽ 5.60 ലക്ഷത്തിന് നിർമ്മിച്ചിരിക്കുന്ന ഒരു വീടിൻറ്റെ പ്ലാൻ നോക്കാം. 2 ബെഡ്റൂം, 1 കോമൺ ബാത്ത്റൂം, ലിവിംങ് റൂം, കിച്ചൺ, സിറ്റ് ഔട്ട് എന്നിവയടങ്ങുന്നതാണ് ഈ വീട്. നാലാംഗ കുടുംബത്തിന് താമസിക്കാൻ സാധിക്കുന്ന രീതിയിലാണ് ഇത് പണിതിരിക്കുന്നത്.ബോക്സ് സ്റ്റൈൽ പാറ്റേണിലാണ് വീടിൻറ്റെ പുറംഭാഗങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. സമകാലിക ശൈലിയിൽ വീടിൻറ്റെ എലവേഷനും ഒരുക്കിയിട്ടുണ്ട്. 2 ബെഡ്റൂം, 1 കോമൺ ബാത്ത്റൂം, ലിവിംങ് റൂം, ഡൈനിംങ് ഹാൾ, കിച്ചൺ, സിറ്റ് ഔട്ട് എന്നിവയാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. സ്വീകരണമുറിയ്ക്കും കിച്ചണും മധ്യത്തിലാണ് ഡൈനിംങ് ഏരീയ. വളരെ വിസ്തീർണ്ണമുള്ള ഒരു കോമൺ ബാത്ത്റൂമാണ് നിർമ്മിച്ചിരിക്കുന്നത്. ബാത്ത്ടമ്പ് വരെ ഇൻസ്റ്റാൾ ചെയ്യാനുള്ള സൌകര്യം ഇതിലുണ്ട്. എൽ ആകൃതിയിലാണ് കിച്ചൺ നിർമ്മിച്ചിരിക്കുന്നത്. കിച്ചൺറ്റെ കൌണ്ടർ ടോപ്പ് ഗ്രാനൈറ്റ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അലുമിനിയം ഫാബ്രിക്കേഷനിലാണ് ക്യാബിനറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. വിട്രിഫൈഡ് ടൈലുകളാണ് തറയിൽ വിരിച്ചിരിക്കുന്നത്.
എല്ലാവിധ സൌകര്യങ്ങളും ഉണ്ടെന്നതാണ് ഈ വീടിൻറ്റെ ഏറ്റവും വലിയ പ്രത്യേകത. 2 സെൻറ്റിൽ 452 ചതുരശ്ര അടിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത് എന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ്. കൂടാതെ വീടിൻറ്റെ ആകെ ബഡ്ജറ്റും 5.6 ലക്ഷം രൂപയിൽ താഴെയാണ്. അതുക്കൊണ്ട് തന്നെ ഈ വീടിൻറ്റെ പ്ലാൻ ആർക്കും എളുപ്പത്തിൽ താങ്ങാൻ സാധിക്കുന്നതാണ്.