സൗദിയെ വിറപ്പിച്ചു മിസൈൽ ആക്രമണം ,സൈന്യം വെടിവച്ചിട്ടു

സൗദി അറേബ്യയുടെ തലസ്ഥാനത്തു ആക്രമണം നടത്തുവാൻ യമനിലെ ഹൂത്തികൾ ശ്രമിച്ചു.ജിസാനിലേക്കും റിയാദിലേക്കും ആണ് മിസൈൽ ആക്രമണംനടത്തുവാനായി ശ്രമിച്ചത്.സൗദി സൈന്യം കൃത്യമായി ഇടപെട്ടതിനാൽ മിസൈൽ തകർത്തു.കൊറോണയുടെ പശ്ചാത്തലത്തിൽ സൗദിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ അവസരത്തിൽ ആയിരുന്നു ആക്രമണം.

Advertisement

യമനിൽ നിന്നും ഇറാൻ പിന്തുണ ഉള്ള ഷിയാ വിഭാഗമായ ഹൂത്തികളെ തുരത്തുവാനായി സൗദി സഖ്യസേന വര്ഷങ്ങളായി ആക്രമണം നടത്തി വരുകയായിരുന്നു.യമൻ അതിർത്തിയോട് ചേർന്ന സൗദി പ്രദേശങ്ങളിൽ ഹൂത്തികൾ ആക്രമണം നടത്താറുണ്ടെകിലും റിയാദിലേക്ക് ഒക്കെ ആക്രമണം നടത്തുന്നത് വിരളമാണ്.ശനിയാഴ്ച രാത്രി 11 :30 ഓട് കൂടി ആണ് ആക്രമണം ഉണ്ടായത്.

മിസൈലുകൾ ആകാശത്തു വെച്ച് തന്നെ തകർത്തുവെന്നും ആർക്കും അപായം ഇല്ലാ എന്നും സൗദി സഖ്യ സേന വക്താവ് പ്രതികരിച്ചു.അതെ സമയം യമൻ അതിർത്തിയിൽ നിന്നും 1000 കിലോമീറ്റർ മാറിയുള്ള റിയാദിലേക്ക് മിസൈൽ എത്തിയത് അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട്.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ വെടി നിർത്തൽ പ്രഖ്യാപിക്കുവാൻ ഐക്യ രാഷ്ട്ര സഭ നിർദേശിച്ചിരുന്നു.ഇതിനു മുൻപ് റിയാദിലേക്ക് ആക്രമണം നടന്നത് 2018 ജൂണിലാണ്.