ഉപകരണങ്ങളൊന്നുമില്ലാതെ വീട്ടിലിരുന്നു തന്നെ ഇനിമുതൽ വ്യായാമം ചെയ്യാം

ഫിറ്റ് ആയിട്ടിരിക്കാൻ ആഗ്രഹിക്കാത്തവരായി ആരുമില്ല. എന്നാൽ ശരീര സൌന്ദര്യം നിലനിർത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. ഇതിനായി പല മാർഗ്ഗങ്ങളും തേടുന്നവരാണ് മിക്കവരും. എല്ലാ ദിവസവും ജിമ്മിൽ പോയി ട്രെയിനറുടെ നിർദ്ദേശ പ്രകാരം വ്യായാമം ചെയ്യുന്നവരുമുണ്ട്.ഇന്ന് മിക്ക ഇടങ്ങളിലും നിരവധി ജിമ്മുകളുണ്ട്. എന്നാൽ ദിവസേന ജിമ്മിൽ പോയി വ്യായാമം ചെയ്യുക എന്നത് ചിലവേറിയ കാര്യമാണ്. എന്നാൽ പണം ചിലവാക്കാതെ തന്നെ ഇനിമുതൽ വ്യായാമം ചെയ്യാം. അതും വീട്ടിലിരുന്നു തന്നെ.

Advertisement

ഫ്രീ മെൻസ് വർക്കൌട്ട് ആപ്പ്

വീട്ടിലിരുന്നു കൊണ്ടുതന്നെ വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്നുവർക്കു വേണ്ടി ഡെവലപ്  ചെയ്ത ആപ്പ് ആണ് ഫ്രീ മെൻസ് വർക്കൌട്ട് ആപ്പ്. ലീപ് ഫിറ്റ്നെസ് ഗ്രൂപ്പ് ആണ് ഈ ആപ്പിന് തുടക്കമിട്ടത്. ഈ ആപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. 10 മില്യണിലധികം ആളുകളാണ് ഈ ആപ്പ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഉപയോക്താക്കളിൽ നിന്ന് വളരെ നല്ല ഫീഡ്ബാക്കുകളും ലഭിക്കുന്നുണ്ട്. ഫുൾ ബോഡി വർക്കൌട്ടിനു പുറമേ കാലുകൾ, കൈകൾ, ചെസ്റ്റ്, സ്റ്റൊമക് എന്നിവയ്ക്കുള്ള പ്രത്യേക വർക്കൌട്ടുകളും ഈ ആപ്പിൽ ലഭ്യമാണ്.ഇതിനോടകം ഈ ആപ്പ് 10 കോടിയിൽ അതികം ആളുകൾ ഡൌൺലോഡ് ചെയ്തു ഉപയോഗിക്കുന്നുണ്ട്.ഇതിൽ 28 ലക്ഷത്തിൽ അധികം ആളുകൾ റേറ്റിങ് നൽകിയിട്ട് പോലും ഈ ആപ്പിന് 4 .8 % റേറ്റിങ് ആണ് ഉള്ളത്.

Download

ഫ്രീ മെൻസ് വർക്കൌട്ട് ആപ്പിന്റെ പ്രത്തേകതകൾ നോക്കാം 

• ഉപയോക്താക്കൾക്ക് അവരുടെ പരിശീലന പുരോഗതി സ്വയം വിലയിരുത്താൻ സാധിക്കുന്നു.
• നിങ്ങളുടെ ശരീര ഭാരം കൂടുന്നതും കുറയുന്നതും ഗ്രാഫായി കാണിക്കുന്നു.
• വീഡിയോ, ആനിമേഷൻ ട്യൂട്ടോറിയൽ എന്നിവയിലൂടെ വളരെ ലളിതമായി ഉപയോക്താക്കൾക്ക് വ്യായാമ രീതികൾ വിശദീകരിച്ചു കൊടുക്കുന്നു.
• ഈ വീഡിയോകൾ സമൂഹ മാധ്യമങ്ങൾ വഴി ഷെയർ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്.