ഈച്ചയെ തുരത്താൻ ഇതാ ചെറുനാരങ്ങ കൊണ്ടുള്ള ഒരു ഉഗ്രൻ വിദ്യ
വീട് എത്ര ശുചിയായി നോക്കിയാലും ഈച്ച ശല്യം പലരുടേയും ഒരു തലവേദനയാണ്. വിനാഗിരിയും,ഉപ്പുകൊണ്ടും തറ വൃത്തിയായി തുടയ്ക്കുന്ന ലോഷൻ കൊണ്ടും നാം എത്രതവണ മേശയോ തറയോ വൃത്തിയാക്കിയാലും ഈച്ച വന്നിരുന്നാൽ ആദ്യം തന്നെ ദേഷ്യമാണ് വരുന്നത്. പലയിടങ്ങളിലും പറന്ന് ശുചിത്വമില്ലാതെ നമ്മുടെ ഭക്ഷണപദാർത്ഥങ്ങളിലോ തറയിലോ ഈച്ച വന്നിരുന്നാൽ രോഗങ്ങൾ വരാനുള്ള സാധ്യത ഏറെയാണ് .
വൃത്തിഹീനമായ സാഹചര്യങ്ങളിലൂടെ പറന്നുവരുന്ന ഇവയെ തുരത്താൻ നാം നിരവധി നുറുങ്ങു വിദ്യകൾ ഉപയോഗിക്കാറുണ്ട് .എന്നാൽ ഫലം കാണുക വളരെ പ്രയാസകരമാണ്. ഈച്ചയെ തുരത്താനുള്ള ഒരു എളുപ്പമാർഗമാണ് ഇന്നിവിടെ അവതരിപ്പിക്കുന്നത്.
ഈച്ചയെ തുരത്താൻ അതിനുവേണ്ടി നമുക്ക് ആവശ്യമുള്ള സാധനങ്ങൾ.
1. ചെറുനാരങ്ങ
2. ഗ്രാമ്പൂ
ചെറുനാരങ്ങ എടുത്തതിനുശേഷം അവ ഒരു പരന്ന പ്രതലത്തിൽ വച്ച് നന്നായി ഉരുട്ടുക .ഇപ്രകാരം ചെയ്ത് ചെറുനാരങ്ങ മുറിച്ചാൽ അവയിലെ നീര് പുറത്തു പോകാതെ നാരങ്ങയിൽ തന്നെ തങ്ങി നിൽക്കും.നാരങ്ങ രണ്ടായി പകുത്ത് അതിൽ ഗ്രാമ്പൂ നിറച്ച് കുത്തി നിർത്തണം.ഗ്രാമ്പു ഇപ്രകാരം ചെറുനാരങ്ങയിൽ വെക്കുന്നതിന് മുൻപ് ,ഒരു പിടി ഗ്രാമ്പൂ ആദ്യമേ ചട്ടിയിലിട്ട് തീയിൽ ചൂടാക്കുക. അപ്രകാരം ചെയ്താൽ ഗ്രാമ്പുവിൻ്റെ എണ്ണ പുറത്തുവരുകയും, സുഗന്ധം പരക്കുകയും ചെയ്യും. ഇപ്രകാരം ചെയ്ത ഗ്രാമ്പൂ പകുതി മുറിച്ച ചെറുനാരങ്ങയിൽ കുത്തി വെക്കുകയും, ഇതുവഴി ഈച്ചയുടെ ശല്യം മാറ്റാവുന്നതുമാണ്. കൂടാതെ, റൂമിനുള്ളിൽ ഇവയുടെ സുഗന്ധം പരക്കുന്നതോടെ റൂംഫ്രഷ്നറായും ഇവ ഉപയോഗിക്കാവുന്നതാണ്.താഴെ കാണുന്ന വീഡിയോയിൽ എപ്രകാരമാണ് ഈ രണ്ട് ചേരുവകൾ കൊണ്ട് ഈച്ചയുടെ ശല്യം മാറ്റിയെടുക്കാമെന്നത് വിശദീകരിക്കുന്നത് നോക്കാം.