വീട് എപ്പോഴും സുഗന്ധ പൂർണ്ണമാകാൻ ഇതാ ഒരു കിടിലൻ സൂത്രം
ഏതൊരു വീട്ടിലും കയറിച്ചെന്നാലും അവിടുത്തെ അന്തരീക്ഷം എല്ലാവരെയും ഒരുപാട് സ്വാധീനിക്കാറുണ്ട് .അവയിൽ പ്രധാനപ്പെട്ട ഘടകമാണ് വൃത്തിയുള്ള അന്തരീക്ഷം. സുഗന്ധ പൂർണമായ ഒരന്തരീക്ഷം ആ വീടിന് നൽകാൻ കഴിയുന്നുണ്ടെങ്കിൽ നാം എപ്പോഴും അവയെപ്പറ്റി ആലോചിക്കും. അതുപോലെതന്നെ അരോചകമായി തോന്നുന്ന സാഹചര്യമാണെങ്കിൽ അതും നാം ഓർക്കും. വീട് എത്ര വൃത്തിയാക്കി സൂക്ഷിച്ചാലും അതിഥികൾ വരുമ്പോൾ വീടിനുള്ളിൽ എല്ലായിപ്പോഴും നല്ല സുഗന്ധം നിലനിൽക്കണമെന്നില്ല. ഒരുപക്ഷേ ഭക്ഷണപദാർത്ഥങ്ങളുടെ ഗന്ധംപോലും അവിടെയെല്ലാം പരക്കാൻ സാധ്യതയുണ്ട്.
അതുപോലെതന്നെ കിടന്നു ഉറങ്ങുമ്പോൾ അപരിചിതമായ മണം ഉറക്കത്തെ തടസപ്പെടുത്തി ചിലർക്കെങ്കിലും ബുദ്ധിമുട്ടാവാറുണ്ട്. ഇന്നത്തെ കാലത്ത് വിപണിയിൽ നിരവധി പ്രോഡക്ടുകൾ റൂംഫ്രഷ്നറായും ,സുഗന്ധ നൽകുന്ന പാക്കറ്റുകളായും ലഭ്യമാണ്. വിഷാംശം അടങ്ങിയിരിക്കുന്നതിനാൽ ഒരു പരിധിയിലധികം ഇവ ഉപയോഗിച്ചാൽ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ ഏറെയാണ് .ചെറിയ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഇവയുടെ കെമിക്കൽ കൊണ്ടുണ്ടാകുന്ന രോഗങ്ങൾ നിരവധിയാണ് .അതിനാൽ വീട്ടിൽ തന്നെ ലളിതമായി നിർമ്മിക്കാവുന്ന ഒരു മിശ്രിതമാണ് ഇവിടെ തയ്യാറാക്കുന്നത് .
ഇത് തയ്യാറാക്കുന്നതിന് നമുക്ക് ആവശ്യമായ സാധനങ്ങൾ . ഒരു ഗ്ലാസ് ബോട്ടിൽ ,സോഡാ പൊടി, സുഗന്ധം തരുന്ന ഏതെങ്കിലും എസൻസ്സ് ഉദാഹരണം : സ്ട്രോബറി, വാനില, അലുമിനിയം ഫോയിൽ എന്നിവയാണ് .ഗ്ലാസ് ബോട്ടിലിൽ അര ഭാഗത്തോളം സോഡാപ്പൊടി ഇട്ടുവയ്ക്കുക .ഇതിലേക്ക് നമുക്ക് ഇഷ്ടമുള്ള സുഗന്ധം തരുന്ന എസൻസ്സ് അല്പാല്പമായി ചേർക്കുക .സോഡാപ്പൊടിക്ക് ഇവയുടെ മണം ആഗിരണം ചെയ്യാനുള്ള കഴിവുള്ളതുകൊണ്ട്, ഈ മിശ്രിതം വയ്ക്കുന്ന മുറിയിൽ സുഗന്ധം ഏറെനേരം നിലനിൽക്കും. ഗ്ലാസ് ബോട്ടിൽ ഒരു അലൂമിനിയം ഫോയിൽ വെച്ച് അടച്ചു വെയ്ക്കുക. അലുമിനിയം ഫോയിലിൽ മൂന്നോ നാലോ ദ്വാരങ്ങൾ ഇടുക. അതിനുശേഷം സുഗന്ധം ലഭിക്കേണ്ട മുറിയിലോ ബാത്റൂമിലോ ഗ്ലാസ് ബോട്ടിൽ വയ്ക്കാവുന്നതാണ് .താഴെ കാണുന്ന വീഡിയോയിൽ ഇവ എപ്രകാരമാണ് ചെയ്യുന്നതെന്ന് നോക്കാം.
video credit: Kairali Health