വീട്ടിൽത്തന്നെ ഒരാഴ്ചയ്ക്കുള്ളിൽ പുതിനയില വളർത്താൻ ഒരു ഉഗ്രൻ വിദ്യ ഇതാ

വിഷാംശമില്ലാത്ത പച്ചക്കറികൾ ഇലവർഗ്ഗങ്ങൾ എല്ലാംതന്നെ ഇന്ന് വീടുകളിൽ കൃഷി ചെയ്യുന്നവരുണ്ട്. ഇന്ന് വിപണിയിലെത്തുന്ന ഒട്ടുമിക്ക ഭക്ഷ്യവസ്തുക്കളിലും വിഷാംശം നിറഞ്ഞിരിക്കുന്നതുകൊണ്ടാണ് വീട്ടിൽത്തന്നെ കൃഷി ചെയ്യുന്ന രീതി പലരും ആരംഭിച്ചിരിക്കുന്നത്. നാട്ടിൻ പ്രദേശത്തെ വീടുകളിലെ പരിസരങ്ങൾ മുതൽ നഗരങ്ങളിലെ ഫ്ലാറ്റുകളിൽവരെ ഇന്ന് എല്ലാവരും ഇപ്രകാരം ചെയ്യുന്നുണ്ട് .ഇഞ്ചി, വേപ്പില ,കറ്റാർവാഴ ,മുളക് , റോസ്മേരി, മല്ലിയില ,കുറ്റികുരുമുളക് അങ്ങനെ ചെടിച്ചട്ടികളിൽ വളർത്താവുന്ന ഉപയോഗപ്രദമായ ചെടികൾ നിരവധിയാണ് .

Advertisement

ഔഷധഗുണം ഏറെയുള്ള ഇലവർഗ്ഗങ്ങൾ നാം കറികളിൽ സുഗന്ധം ലഭിക്കുന്നതിനും, അലങ്കാരത്തിനും ,ആരോഗ്യത്തിനും വേണ്ടി ഉപയോഗിക്കുന്നു .കടയിൽനിന്ന് വാങ്ങിക്കുന്ന ഇപ്രകാരമുള്ള ഇലകൾ കൊണ്ടുത്തന്നെ വീട്ടിലും ഇവയെല്ലാം വളർത്തിയെടുക്കാവുന്നതാണ്. പലർക്കും ഇതേക്കുറിച്ചുള്ള അറിവ് ലഭിക്കാത്തതുകൊണ്ടാകാം ഇതിൻ്റെ സാധ്യത മനസ്സിലാക്കാത്തത്. കൊവിഡ-് 19 പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ആരംഭിച്ചതോടുകൂടി നിരവധിപേർ കൃഷിയിൽ താൽപര്യം പ്രകടിപ്പിച്ചുവരുന്നു .അവയെ പരിപോഷിപ്പിക്കാൻവേണ്ടി ഇന്ന് സർക്കാരും നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.

വളരെ ലളിതമായ രീതിയിൽ വീട്ടിൽ തന്നെ എപ്രകാരം പുതിനയില വളർത്താനുള്ള രീതിയെകുറിച്ചാണ് ഇന്നിവിടെ അവതരിപ്പിക്കുന്നത്. വീടുകളിൽതന്നെ സ്ഥലം നഷ്ടമാകാതെ ചെടിച്ചട്ടികളിലും, വെർട്ടിക്കൽ ഗാർഡൻ രീതിയിലോ പുതിനയില നമുക്ക് വളർത്തിയെടുക്കാവുന്നതാണ്. വിഷാംശമില്ലാത്ത ഇപ്രകാരം കൃഷി ചെയ്യുന്ന ഇലവർഗ്ഗങ്ങൾ വിശ്വസിച്ച് കറിവെക്കുന്നതിനും, ബിരിയാണി പോലുള്ള ഭക്ഷണം ഉണ്ടാക്കുമ്പോഴും നമുക്ക് ഉപയോഗിക്കാവുന്നതാണ്. താഴെ കാണുന്ന വീഡിയോയിൽ എപ്രകാരമാണ് പുതിനയില വീട്ടിൽതന്നെ ഒരാഴ്ചകൊണ്ട് വളർത്തിയെടുക്കാമെന്നത് നമുക്ക് നോക്കാം .ഏവർക്കും ഇവ ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.
video credit: Mums Daily