വീട്ടിലിരുന്ന് തന്നെ നിങ്ങൾക്ക് ലക്ഷങ്ങൾ സമ്പാദിക്കണോ?

കൃഷിചെയ്യാൻ ഒത്തിരി ഇഷ്ടപ്പെടുന്ന മലയാളികൾക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ വരുമാനം നേടാൻ സാധിക്കുന്ന ഒന്നാണ് ഇന്നിവിടെ അവതരിപ്പിക്കുന്നത്. പ്രകൃതിയോടും കൃഷിയോടും കൂടുതൽ താല്പര്യമുള്ളവർക്കാണ് ഇത് സഹായകമാകുന്നത്.ഭക്ഷണത്തിൽ എരിവിന്റെ അംശം കൂടുതൽ ചേർക്കാൻ എന്നും നമുക്ക് ഇഷ്ടമാണ് .അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട രണ്ടു ചെടികളാണ് കാന്താരി മുളകും കുരുമുളകും.

Advertisement

കുറച്ചു ക്ഷമയും താല്പര്യമുണ്ടെങ്കിൽ ആർക്കും സ്വന്തം വീട്ടിൽതന്നെ ഇത് വളർത്തിയെടുക്കാവുന്നതാണ്.കാന്താരി മുളകിന് വിപണിയിൽ 900 രൂപ വരെ സീസണനുസരിച്ച് ലഭിക്കാറുണ്ട്.ഇത്തരം മുളക് വളരുന്നതിന് അനുയോജ്യമായ ഒരു കാലാവസ്ഥയാണ് നമ്മുടെ നാട്ടിലേത്. അതുകൊണ്ടുതന്നെ വൻലാഭം ഇതിൽനിന്നും നമുക്ക് നേടിയെടുക്കാവുന്നതാണ്.

ഇതോടൊപ്പം കേരളത്തിൽ തന്നെ വളരെ എളുപ്പത്തിൽ വിവിധ തരത്തിൽ നമുക്ക് കൃഷി ചെയ്യാൻ സാധിക്കുന്ന മറ്റൊന്നാണ് കുറ്റികുരുമുളക്. നല്ല വിലയും മാർക്കറ്റിൽ നമുക്കിതിനു ലഭിക്കും.പണ്ട് കാലത്ത് കൃഷി ഒരു വരുമാനമാർഗമാക്കി ഒട്ടുമിക്ക ജനങ്ങളും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. എന്നാലിന്ന് കൂടുതൽ ആളുകൾ ഇത്തരം മേഖലകളിലേക്ക് കടന്നുവരുന്നതിനായി സർക്കാർ ധാരാളം പദ്ധതികൾ തയ്യാറാക്കുന്നു . സ്വന്തമായി തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും കഠിനാധ്വാനവും ദൃഢനിശ്ചയവും പ്രകൃതിയോട് അല്പം സ്നേഹവുമുള്ള ഏതൊരു വ്യക്തിക്കും തിരഞ്ഞെടുക്കാവുന്ന ഒന്നാണിത്. ഈ ചെടികളുടെ കൃഷി രീതികളെ പറ്റി കൂടുതൽ അറിയുന്നതിനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക.